തിരുവല്ല : പാർലമെൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫിന് പത്തനംതിട്ട ജില്ലയിലുണ്ടായ മുന്നേറ്റം ജില്ലയിൽ യുഡിഎഫ് തിരിച്ചു വരവിൻ്റെ പാതയിലാണെന്ന് തെളിയിക്കുന്നതാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ പ്രസ്താവിച്ചു. പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ നേടിയ ഉജ്വല വിജയത്തിന് പിന്നാലെ ജില്ലയിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ അഞ്ചിൽമൂന്നിലും ഉജ്വല വിജയം വരിച്ച യുഡിഎഫിന് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. തിര വല്ലാ നിയോജക മണ്ഡലത്തിൽ നിരണം പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഞ്ഞൂറിൽ പരം വോട്ടിന് എൽഡിഎഫ് സി പി എം സ്ഥാനാർത്ഥി വിജയിച്ച സ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ്സ് സ്ഥാനാർത്ഥി 214 വോട്ടിന് വിജയം വരിച്ചത് എൽഡിഎഫിന് ജനങ്ങൾ നൽകിയ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.