അസ്തമയ കാഴ്ച കാണാൻമലരിക്കലിലേക്കു വരൂ : അസ്തമയത്തിൻ്റെ ഭംഗി ആസ്വദിക്കാൻ സന്ദർശകരെ ക്ഷണിച്ച് മലരിക്കൽ

കോട്ടയം : സായാഹ്ന സൂര്യൻറെ ഭംഗി ആസ്വദിക്കാൻ സന്ദർശകരെ ക്ഷണിച്ച് മലരിക്കൽ. മലരിക്കൽ ആമ്പൽ വസന്തം എല്ലാവർക്കും നല്ല അനുഭവമാണു്:എല്ലാവർഷവും ആഗസ്റ്റ് /സെപ്തംബർ/ ഒക്ടോബർ മാസങ്ങളിലാണ് ആമ്പൽ വസന്തം. അതിനു മുമ്പും ശേഷവും മലരിക്കലിന്വിവിധ ഭാവങ്ങളുണ്ട്‌.അതിൽ പച്ച വിരിച്ച നെൽപാടത്തിനു മേൽമനോഹരമായ ഒരസ്തമയക്കാഴ്ച:വളരെ മനോഹരമാണത്.2024 ഡിസം 21, 22, 23 തീയതികളിൽമലരിക്കൽ ടൂറിസം മേളയാണു്.മീനച്ചിലാർ -മീനന്തറയാർ – കൊടൂരാർപുനർ സംയോജന പദ്ധതിയുടെ ഭാഗമായി മലരിക്കൽ ടൂറിസം സൊസൈറ്റിയും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും കോട്ടയം ജില്ലാ പഞ്ചായത്തും കാഞ്ഞിരം -തിരുവാർപ്പ്സർവ്വീസ് സഹകരണ ബാങ്കുകളുംജെ – ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലെ കർഷക സമിതി കളും ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ – തിരുവാർപ്പ് (BOAT) ഉം ചേർന്നാണു് ടൂറിസം മേള സംഘടിപ്പിക്കുന്നത് .

Advertisements

മലരിക്കൽ പ്രദേശത്തിനാകെ വികസന വെളിച്ചം പടർത്തി ടൂറിസം റോഡിൻ്റെ നിർമ്മാണം പൂർത്തിയാകുകയാണു്.ടൂറിസം മേളക്ക് മിഴിവു പകരുന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ നടത്തുന്ന ഇടപെടൽ അഭിനന്ദനീയമാണു്.മേളയുടെ മുന്നോടിയായുള്ള തിരനോട്ടംഡിസം: 13 വെള്ളിയാഴ്ച അഞ്ചു മണിക്ക് അസ്തമയ കാഴ്ചയുടെവ്യൂ പോയിൻ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യും: ഡിസം 21 ന് കലാമേളയുടെ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രൻനിർവ്വഹിക്കും.സിസം 22 ഞായറാഴ്ച ടൂറിസം മേളയുടെ ഉദ്ഘാടനം സഹകരണ -ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രിവി എൻ വാസവൻ നിർവ്വഹിക്കും.കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ ,”അച്ഛൻ”എന്ന നാടകം അരങ്ങേറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നു ദിവസവും ഗാനസന്ധ്യ, നാടൻപാട്ട്,വിവിധ നൃത്തങ്ങൾ, തുടങ്ങി കലാപരിപാടികൾ നടക്കും. 23 ന്സമാപന സമ്മേള്ളനം കോട്ടയം ജില്ലാപോലീസ് സൂപ്രണ്ട് എ.ഷാഹുൽ ഹമീദ് ഐ പി എസ് ഉദ്ഘാടനം ചെയ്യും.ഗ്രാമീണ ടൂറിസം മേളയുടെ ഭാഗമായിജലയാത്രക്ക് സൗകര്യം ഉണ്ടായിരിക്കും.വയൽ നടത്തം ഉൾപ്പെടെ ടൂറിസംആകർഷണങ്ങളും ഭക്ഷ്യമേളയുംസംഘടിപ്പിക്കുന്നുണ്ട്.സ്വാഗത സംഘത്തിൻ്റെ ആഫീസ് ഉദ്ഘാടനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്പ്രസിഡൻറ് അജയൻ കെ.മേനോൻനിർവ്വഹിച്ചു. വി. കെ. ഷാജിമോൻഅധ്യക്ഷത വഹിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.