പെരിയോർ സ്മാരകത്തിലെ പെരിയോറിൻ്റെ പ്രതിമയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പുഷ്പാർച്ചന നടത്തി ! വൈക്കത്തിന് അഭിമാനമായി പെരിയോർ സ്മാരകം

വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിൽ നേതൃത്വപരമായ പങ്കുവഹിച്ച തന്തൈ പെരിയോർ ഇ.വി. രാമസ്വാമി നായരുടെ വൈക്കം വലിയ കവലയിലെ നവീകരിച്ച പെരിയോർ സ്മാരകത്തിലെ മ്യൂസിയം ലൈബ്രറി എന്നിവയുടെ ഉദ്ഘാടനവും വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനവും നടന്നു. വൈക്കം വലിയ കവലയിൽ തന്തൈ പെരിയോർ സ്മാരകത്തിലെ പെരിയോറിൻ്റെ പ്രതിമയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പുഷ്പാർച്ചന നടത്തി. തുടർന്ന് തന്തൈ പെരിയോർ സ്മാകത്തിലെ നവീകരിച്ച മ്യൂസിയവുംഗ്രന്ഥശാലയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നാടിനു സമർപ്പിച്ചു.

Advertisements

തുടർന്ന് വൈക്കം കായലോരബീച്ചിൽ കേരളമുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ നടന്ന വൈക്കം സത്യഗ്രഹ സമരശതാബ്ദി സമാപന സമ്മേളനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹ സമരം സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തിലെ വഴിവിളക്കാണെന്നും ആസമര പോരാട്ടം പകരുന്ന ഊർജം സമൂഹത്തെ കൂടുതൽ മുന്നോട്ടു നയിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുവിനെ കേരളം ആദരിക്കുന്നതുപോലെയാണ് തമിഴ്നാട് സാമൂഹ്യ പരിഷ്കർത്താവായ പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കരെനെഞ്ചിലേറ്റുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ പിണറായി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സത്യഗ്രഹ പോരാട്ടത്തിൽ പെരിയോറിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ നാഗമ്മ , സഹോദരി കണ്ണമ്മ എന്നിവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നതും ഏറെ ആദരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്രാവിഡ കഴകം പ്രസിഡൻ്റ് കെ. വീരമണി , തമിഴ്നാട് സെക്രട്ടറി എൻ. മുരുകാനന്ദം , തമിഴ്നാട് മന്ത്രിമാരായ ദുരൈമുരുകൻ,എ.വി.വേലു, എം.പി. സ്വാമിനാഥൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ.വാസവൻ, സജിചെറിയാൻ, കെ.ഫ്രാൻസിസ് ജോർജ് എം പി, സി.കെ. ആശ എം എൽ എ , സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ്, വാർഡ് കൗൺസിലർ രാജശേഖരൻതുടങ്ങിയവർ സംബന്ധിച്ചു.ഇരുമുഖ്യമന്ത്രിമാരും പങ്കെടുത്ത പരിപാടിക്ക് പോലീസ് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

കോട്ടയം ജില്ലാ പോലീസ് ചീഫിൻ്റെ നേതൃത്വത്തിൽ വൈക്കം ഡി വൈ എസ് പി സിബിച്ചൻ ജോസഫിൻ്റെ മേൽനോട്ടത്തിൽ 650 സേനാംഗങ്ങളാണ് സുരക്ഷ ഒരുക്കുന്നത്. തന്തെ പെരിയോർ സ്മാരകം സ്ഥിതി ചെയ്യുന്ന വൈക്കം വലിയകവലയും സമ്മേളനം നടക്കുന്ന കായലോര ബീച്ചും ക്യാമറാ നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട്ടിൽ നിന്ന് 144 ബസുകളിലുംഅത്ര തന്നെ ബസുകളിൽ കോട്ടയത്തുനിന്നും ആളെത്തി സമ്മേളന നഗരിയിൽ ആയിരക്കണക്കിന് ആളുകളാണെത്തിയത് . കേരളത്തിൻ്റേയും തമിഴ്നാടിൻ്റേയും സൗഹൃദത്തിൻ്റെ ഊഷ്മളത കൂടുതൽ ഉറപ്പിക്കുന്ന തരത്തിൽ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇരു സംസ്ഥാനത്തേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ നടന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.