കൊച്ചി : കൂത്താട്ടുകുളത്ത് ഭക്ഷ്യവിഷബാധനാല് പ്ലസ്ടു കുട്ടികൾ ചികിത്സയിൽനഗരസഭ അധികൃതർഹോട്ടൽ റെയ്ഡ് ചെയ്തു. മാർക്കറ്റ് റോഡിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സലിം കിച്ചൺ എന്ന ഹോട്ടലിലാണ് പരിശോധന നടത്തിയത്. ഉദ്ഘാടന ദിവസം 99 രൂപയ്ക്ക് ബിരിയാണി ഓഫർ പ്രഖ്യാപിച്ചിരുന്നു. വടകര സ്കൂളിലെ കുട്ടികളിൽ ബിരിയാണി കഴിച്ച നാല് പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കൂത്താട്ടുകുളം ദേവമാതാ ആശുപത്രി, സർക്കാർ ആശുപത്രി, പാല മാർസ്ലീവ ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികൾ ചികിത്സ തേടിയത്.
Advertisements