1500 വർഷം പഴക്കമുള്ള ഉത്സവം ! എല്ലാവരും എത്തുക നഗ്നരായി : ഈ രാജ്യത്ത് ആഘോഷമായി നടത്തുന്ന ഉത്സവത്തെപ്പറ്റി അറിയാം

ടോക്കിയോ : ഇനി കുറച്ച്‌ നാളുകള്‍ കൂടി കഴിഞ്ഞാല്‍ ആഘോഷങ്ങളുടെ കാലമാണ്…ക്രിസ്തുമസ്,ന്യൂയർ അത് കഴിഞ്ഞാല്‍ ഉത്സവങ്ങള്‍..നമ്മുടെ നാട്ടില്‍ മാത്രമല്ല..കടല്‍ കടന്നാല്‍ വരെ ഇനി ഉത്സവങ്ങളുടെ മേളമാണ്. സംസ്‌കാരവും ഭാഷയും ദേശവും മാറുന്നതിന് അനുസരിച്ച്‌ ഉത്സവങ്ങളുടെ രൂപത്തിലും ഭാവത്തിലും വരെ വ്യത്യാസം ഉണ്ടാകാം. അത്തരത്തില്‍ ഏറെ ജനപ്രീതിയുള്ള ഉത്സവമാണ് ജപ്പാനില്‍ നടക്കുന്ന ഹഡക മത്സൂരി ഉത്സവം. 1300 വർഷത്തിലധികം പഴക്കമുള്ള ഉത്സവമാണിത്. രാജ്യത്തെ ഐച്ചി പ്രിഫെക്ചറിലെ ഇനാസാവയിലുള്ള കൊനോമിയ ദേവാലയത്തില്‍ നടക്കുന്ന ഈ ഉത്സവം പ്രശസ്തമായത് അതിന്റെ ആചാരങ്ങളാലാണ്. നഗ്നതയാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത.

Advertisements

അരമറയ്ക്കുന്ന ഫോണ്ടോഷിയും ടാബി എന്ന വെള്ള സോക്‌സും മാത്രമാണ് ഉത്സവസമയത്ത് ധരിക്കുക. പുരുഷന്മാർ മാത്രമാണ് ഇതില്‍ സാധാരണ പങ്കെടുക്കാറുള്ളത്.ജപ്പാനിലെ ഏറ്റവും വിചിത്രമായ ചടങ്ങുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഉത്സവമാണ് സോമിൻസായി. ജാസ്സോ, ജോയസ (‘തിന്മ, പോയി’) എന്ന വികാരാധീനമായ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് ഈ ചടങ്ങുകളില്‍ ആളുകള്‍ പങ്കെടുക്കുക.ഉത്സവത്തിൻറെ ഭാഗമായി അന്നേദിവസം നഗ്‌നരായ പുരുഷന്മാർ തണുത്തുറഞ്ഞ താപനിലയില്‍ തെരുവുകളിലൂടെ നടക്കും. ഈ സമയം കാഴ്ചക്കാരായി കൂടിനില്‍ക്കുന്നവർ അവരുടെ ശരീരത്തിലേക്ക് തണുത്ത വെള്ളം ഒഴിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയമത്രയും ചടങ്ങില്‍ പങ്കെടുക്കുന്ന പുരുഷന്മാർ ജാസ്സോ, ജോയസ (‘തിന്മ, പോയി’) എന്ന ഗാനം ആലപിച്ചുകൊണ്ടേയിരിക്കും.ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ പുരോഹിതൻ രണ്ട് ഭാഗ്യ ദണ്ഡുകളും 100 ബണ്ടില്‍ മരച്ചില്ലകളും വലിച്ചെറിയുന്നു. ഇവ കണ്ടെത്തുന്നവർക്ക് ഭാഗ്യം കൈവരുമെന്നാണ് പ്രധാന വിശ്വാസം. ഭാഗ്യ വിറകുകള്‍ കണ്ടെത്താനുള്ള മത്സരത്തില്‍ പിടിവലി കൂടി പുരുഷൻമാർക്ക് പരിക്കേല്‍ക്കുന്നതും സർവ്വ സാധാരണമാണ്. ജപ്പാൻകാർ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരും ഹഡക മാത്സുരിയുടെ ഭാഗമാകാറുണ്ട്.

ഉത്സവം ജനപ്രിയമാണെങ്കിലും യുവാക്കള്‍ നഗരങ്ങളിലേക്ക് കുടിയേറിയതോടെ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സ്ഥിരമായി പങ്കെടുത്തിരുന്നവർ വൃദ്ധരായി കഴിഞ്ഞു. അതിനാല്‍ അടുത്തവർഷം ഉത്സവത്തില്‍ നഗ്നരായി എചത്തിയുള്ള ആചാരങ്ങള്‍ ഒഴിവാക്കാനുള്ള ആലോചനയുണ്ട്. പകരം പ്രാർത്ഥനാ ചടങ്ങുകളും ആത്മീയ ആചാരങ്ങളും മാത്രമാകും നടക്കുക. സ്ത്രീകള്‍ക്ക് ഈ ഉത്സവ ചടങ്ങുകളിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും ഉത്സവം നടത്തികൊണ്ട് പോകാനായി ഇടയ്ക്ക് സ്ത്രീകളെയും ഉത്സവത്തില്‍ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ആ പദ്ധതിയും ലക്ഷ്യം കണ്ടില്ല. അടുത്തവർഷം ഫെബ്രുവരി 10 നാണ് ഉത്സവം നടക്കുകയെന്നാണ് റിപ്പോർട്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.