ഇന്ത്യ മൊത്തം ഇപ്പോള്‍ അഭിമാനത്തോടെ വിളിച്ച് പറയുന്ന പേരാണ് ഗുകേഷ് ദൊമ്മരാജു. ചെസിലെ പുതിയ ലോകരാജാവായാണ് ഗുകേഷ് രാജ്യത്തിന്റെ അഭിമാനമായി മാറിയത്. നിലവിലെ ജേതാവായ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് 18-കാരനായ ഗുകേഷ് ലോക ചെസ് ചാമ്ബ്യന്‍ഷിപ്പ് ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയത്. 22-ാം വയസില്‍ ഇതിഹാസതാരം ഗാരി കാസ്പറോവ് സ്ഥാപിച്ച റെക്കോഡ് ആണ് തമിഴ്നാട്ടുകാരന് പഴങ്കഥയാക്കിയത്. വിശ്വനാഥന് ആനന്ദിനു ശേഷം ലോക ചെസ് ചാമ്ബ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരന് കൂടിയാണ് ഗുകേഷ്.2017 മാര്‍ച്ചില്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററും 2019ല്‍ ചെസ്സ് ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററുമായ ഗുകേഷ് 2023ല്‍ ഓഗസ്റ്റില്‍ 2750 റേറ്റിംഗ് സ്വന്തമാക്കി ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമായി. ഒരു മാസത്തിനുശേഷം വിശ്വനാഥന് ആനന്ദിനെ മറികടന്ന് ലോക ചെസ് റാങ്കിംഗില്‍ ഇന്ത്യയിലെ നമ്ബര്‍ വണ്‍ ആയി.
ഈ വര്‍ഷം കാന്‍ഡിഡേറ്റ്സ് ചെസില്‍ ചാംപ്യനായി നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡുമായാണ് ഗുകേഷ് ലോക ചാമ്ബ്യന്ഷിപ്പിനെത്തിയത്.ഇപ്പോള്‍ പ്രായം കുറഞ്ഞ ലോക ചാമ്ബ്യന്റെ ആസ്തിയും വാഹനവും ചര്‍ച്ചയാകുകയാണ്. വിവിധ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 8.26 കോടി രൂപയാണ് ഗുകേഷിന്റെ ആസ്തി. ക്രിക്കറ്റിനെയോ ഫുട്ബാളിനെയോ പോലെ ജനപ്രീതിയില്ലാതെ എങ്ങനെ ഇത്രയും പണം സമ്ബാദിക്കാന്‍ സാധിക്കുന്നു എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്‍ മാറ്റുരച്ച് കിട്ടുന്ന പ്രതിഫലമാണ് അതിന്റെ കാരണം. ഗുകേഷിനെ പോലുള്ള മികച്ച കളിക്കാര്‍ അതിനൊത്ത പ്രതിഫലം ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പുറമെ പരസ്യങ്ങളിലൂടെയും വരുമാനം നേടാന്‍ കഴിയും.ബ്രാന്‍ഡ് എന്ഡേഴ്സ്മെന്റ് ഡീല്‍ റഡാറുകളില്‍ ഗുകേഷ് ഇതിനോടകം ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുമ്ബ് വിശ്വനാഥന് ആനന്ദ് എഎംഡി, എന്‍ഐഐടി, ഹോര്‍ലിക്സ് തുടങ്ങിയ ബ്രാന്‍ഡുകളുമായി സഹകരിച്ചിരുന്നു. ലോകപ്രശസ്തനായതോടെ ഗുകേഷിനും ഇനി ഇത്തരം ഓഫറുകള്‍ ഉറപ്പായും വരും. വയസ് വെറും 18 ആണെങ്കിലും 1.05 കോടി രൂപ വിലമതിക്കുന്ന മെര്‍സിഡീസ് കാറിന്റെ ഉടമ കൂടിയാണ് ഗുകേഷ്.ചെസ് ഒളിമ്ബ്യാഡിലെ ശ്രദ്ധേയമായ നേട്ടത്തിനുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സ്കൂളായ വേലമ്മല്‍ വിദ്യാലയം മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് സമ്മാനിച്ചിരുന്നു. ഗ്രാന്‍ഡ്മാസ്റ്റര്‍ രമേഷ്ബാബു പ്രജ്ഞാനന്ദയും ഈ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.
5 തവണ ലോക ചെസ് ചാമ്ബ്യനായ വിശ്വനാഥന് ആനന്ദിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ 83 ഗ്രാന്‍ഡ്മാസ്റ്റര്‍മാരില്‍ 15 പേരെ സമ്മാനിച്ചത് വേലമ്മല്‍ വിദ്യാലയമാണ്.ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷിന് സ്കൂള്‍ സമ്മാനിച്ച മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസിന്റെ കൃത്യമായ വേരിയന്റ് അറിയില്ല. ഉത്സവകാലത്ത് ഒക്ടോബറില്‍ മെര്‍സിഡീസ് പുതിയ തലമുറ ഇ-ക്ലാസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 78.50 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ ബിഎംഡബ്ല്യു 5 സീരീസ്, ഔഡി A6 എന്നിവയാണ് എതിരാളികള്‍. ആറാം തലമുറ കാര്‍ LWB രൂപത്തിലും RHD ഫോര്‍മാറ്റിലും ലഭിക്കുന്ന ഏക വിപണി ഇന്ത്യയാണ് എന്നത് ശ്രദ്ധേയമാണ്.
മൂന്ന് പതിപ്പുകളിലും രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന് ഓപ്ഷനുകള്‍ ലഭ്യമാണ്.48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളാണ് പുതിയ ഇ-ക്ലാസിന് ലഭിക്കുന്നത്. ഒമ്ബത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ശ്രേണിയിലുടനീളം ലഭ്യമാണ്.14.4-ഇഞ്ച് ടച്ച്സ്ക്രീന്‍ യൂണിറ്റ്, ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഏറ്റവും പുതിയ MBUX സിസ്റ്റം, 4-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഡിജിറ്റല്‍ വെന്റ് കണ്ട്രോള്, റിയര്‍ സീറ്റ് റിക്ലൈന്‍ ഫംഗ്ഷന്, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, രണ്ടാം നിരയില്‍ ഇലക്ട്രിക് ബ്ലൈന്റുകള്‍, ഒരു പനോരമിക് സണ്‍റൂഫ്, എല്ലാ ഡോറുകള്‍ക്കും ഒരു പവര്‍ ക്ലോസിംഗ് ഫംഗ്ഷന്, ബര്‍മെസ്റ്റര്‍-സോഴ്സ്ഡ് മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകള്‍.