കോട്ടയം : ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും, സാർവത്രിക പെൻഷൻ നടപ്പിലാക്കണമെന്നും വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓ ഐ ഓ പി കോട്ടയം ജില്ലാ കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ടറേറ്റിൽ നിന്ന് ഗാന്ധി സ്ക്വയറിലേക്ക് പ്രകടനവും പ്രകടനത്തിനുശേഷം പൊതുസമ്മേളനവും നടത്തി. സംസ്ഥാന സെക്രട്ടറി പി. എം. കെ വാവ പൊതുയോഗം ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ജോസുകുട്ടി മാത്യു, റോജർ സെബാസ്റ്റ്യൻ റോയി മുട്ടാർ, ബെന്നിമാത്യു,തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
Advertisements