കണ്ണൂര്‍: കല്യാണ ആഭാസങ്ങള്‍ക്കെതിരേ ചട്ടങ്ങള്‍ കടുപ്പിച്ച് തളിപ്പറമ്പ് പോലീസ്. വിവാഹ ആഘോഷങ്ങളില്‍ ഉച്ചഭാഷിണിവെച്ച് ഗാനമേള നടത്തുന്നത് പൂര്‍ണമായും നിരോധിച്ചു. ഇതുസംബന്ധിച്ച് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി.
കല്യാണങ്ങള്‍ മാതൃകാപരമായി നടത്തുന്നത് സംബന്ധിച്ച് അതത് വാര്‍ഡ് അംഗങ്ങള്‍ പ്രദേശത്തെ സാംസ്‌കാരിക പ്രവര്‍ത്തകരുമായി ചര്‍ച്ചചെയ്യണം. കല്യാണവീട്ടുകാരെ ഈ വിഷയം മുന്‍കൂട്ടി അറിയിക്കുകയും വേണം. വിവരങ്ങള്‍ യഥാസയം തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അയിച്ചാല്‍ പോലീസ് സേവനം ലഭ്യമാക്കും. വിവാഹ ആഘോഷങ്ങളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ആപത്കരമായി വര്‍ധിച്ചുവരികയും ആഘോഷങ്ങള്‍ ആഭാസമായി മാറുകയും ചെയ്യുന്നുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മറ്റ് സേറ്റേജ് പരിപാടികള്‍ കുറഞ്ഞതോടെ നിരവധി കലാകാരന്മാര്‍ കല്യാണ വീടുകളിലും മറ്റും ഗാനമേള നടത്തിയാണ് ജീവിച്ച് പോരുന്നത്. ബോംബ് നിര്‍മ്മാണം തടയുന്നതിന് ശക്തമായ നടപടികള്‍ എടുക്കുന്നതിന് പകരം ഇത്തരത്തില്‍ ഗാനമേള നിരോധിക്കുന്നത് വീണ്ടും ദുരിതത്തിലാക്കുകയാണെന്ന് കലാസംഘടനകള്‍ പറയുന്നു.