ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്തമാരുടെ തിരഞ്ഞെടുപ്പ് തടയില്ല; തിരഞ്ഞെടുപ്പ് ഈ മാസം 25ന്; യാക്കോബായ സഭയുടെ ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പൊലീത്തമാരുടെ തിരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രീംകോടതി. മൂന്നാഴ്ചയ്ക്ക് ശേഷം യാക്കോബായ സഭയുടെ ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്.

Advertisements

ഫെബ്രുവരി 25-നാണ് വൈദികര്‍ക്ക് മെത്രോപ്പോലീത്ത പട്ടം നല്‍കുന്ന ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് യാക്കോബായ വിശ്വാസികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് ആഴ്ചയ്ക്ക് ശേഷമേ അപേക്ഷ പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴ് വൈദികര്‍ക്ക് മെത്രാപ്പൊലീത്ത പട്ടം നല്‍കുന്നതിനെതിരെയായിരുന്നു സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 25ന് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.

Hot Topics

Related Articles