വൈക്കം : വിവിധ ആവശ്യങ്ങളുന്നയിച്ച് എഐടിയുസി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ ക്യാപ്റ്റനായുള്ള സംസ്ഥാന ജാഥയ്ക്ക് വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ സ്വീകരണം നൽകി. സംഘാടക സമിതി പ്രസിഡൻ്റ് ടി.എൻ. രമേശൻ അധ്യക്ഷത വഹിച്ചു.തൊഴിലാളിക്ക് കുറഞ്ഞകൂലി 700 രൂപയായി സർക്കാരിനെ കൊണ്ട് അംഗീകരി ക്കൊണ്ട് അംഗീകരിപ്പിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് കെ.പി.രാജേന്ദ്രൻ പറഞ്ഞു.ആര്.സുശീലന്, ജോണ്‍ വി.ജോസഫ്, ജയിംസ് തോമസ്, കെ.അജിത്ത്, സി.കെ. ആശ എംഎല്‍എ, എം.ഡി ബാബുരാജ്, പി.എസ്. പുഷ്കരന്, സാബു പി.മണലൊടി, പി.സുഗതന്, കെ.ഡി. വിശ്വനാഥന്, കെ.എസ്. രത്നാകരന്, ഇ.എന്‍. ദാസപ്പന്, പി.പ്രദീപ്, ഡി.രഞ്ജിത് കുമാര്‍, പി.ജി. ത്രിഗുണസെന് എന്നിവര്‍ പ്രസംഗിച്ചു.