കോട്ടയം : മണർകാട് സെന്റ് മേരിസ് ഐ ടി ഐ വിദ്യാർത്ഥികൾ പ്രകൃതിക്കിണങ്ങുന്ന വസ്തുക്കൾ ഉപയോഗിച്ച് ക്രിസ്തുവിന്റെ ജനനത്തിരുന്നാളിനെ വരവേറ്റുകൊണ്ട് ആഗോള മരിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് സെന്റ് മേരിസ് കാത്തിഡ്രൽ അങ്ങനത്തിൽ ക്രിസ്തുമസ് വിളക്ക് തൂക്കി. കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി വലിയ വാൽനക്ഷത്രങ്ങൾ ഐ ടി ഐ വിദ്യാർത്ഥികൾ പള്ളിയിലെ കൂറ്റൻ വാകമരത്തിൽ തൂക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പടുകൂറ്റൻ സ്റ്റാർ നിർമ്മിച്ചു.
Advertisements