മെക് സെവൻ വിവാദം; മലക്കം മറിഞ്ഞ് സിപിഎം; വ്യായാമത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പിൻവലിച്ച് സിപിഎം നേതാവ് പി.മോഹനൻ

കോഴിക്കോട്: മെക് സെവൻ വ്യായാമ കൂട്ടായ്മ വിവാദത്തിൽ മലക്കം മറിഞ്ഞ് സിപിഎം. വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം സിപിഎം നേതാവ് പി മോഹനൻ പിൻവലിച്ചു. അപൂർവം ചിലയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞു കയറുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് പി മോഹനൻ ഇന്ന്  പറഞ്ഞു. നേരത്തെ ഇടത് എംഎൽഎ അഹമ്മദ് ദേവർ കോവിൽ മോഹനന്‍റെ വാദത്തെ തള്ളിയിരുന്നു. 

Advertisements

ഏതാനും ദിവസങ്ങൾക്കു മുമ്പ് മെക് സെവൻ എന്ന വ്യായാമ പരിശീലന പരിപാടിക്കെതിരെ പി മോഹനൻ നടത്തിയ പ്രസ്താവനയിലാണ് തീവ്രവാദികളാണ് അതിൽ പങ്കാളികളാവുന്നത് എന്ന് ആക്ഷേപിച്ചത്. പിന്നാലെ മതസംഘടനകളും ബിജെപിയും അതിനെ പിന്തുണച്ചു.  വ്യായാമ പരിശീലന പരിപാടിയെ ഒരു സമുദായവുമായി കൂട്ടിച്ചേർത്ത് തീവ്രവാദ നിറം ചാർത്തിയത് ശരിയല്ല എന്ന പാർട്ടിക്കുള്ളിലെ നിലപാട് പരിഗണിച്ചാണ് ഇപ്പോൾ പി മോഹനൻ തിരുത്തുമായി വന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവിത ശൈല്യ രോഗങ്ങള്‍ക്കെതിരെ കരുതലായി ആരംഭിച്ച വ്യായാമ കൂട്ടായ്മയാണ് മെക് സെവൻ എന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും പി മോഹനൻ പറഞ്ഞു. എന്നാൽ, അതൊരു പൊതുവേദിയാണ്. അത്തരം വേദികളിൽ ഉള്‍പ്പെടെ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, എസ്‍ഡിപിഐ തുടങ്ങിയ മതരാഷ്ട്ര വാദികള്‍ നുഴഞ്ഞുകയറി അവരുടെ അജണ്ട നടപ്പാക്കാനുള്ള നീക്കം നടത്തുന്നുണ്ട്. ഇത്തരം വേദികളിലും ഇത്തരത്തിലുള്ള ശക്തികള്‍ കയറിപ്പറ്റി നമ്മുടെ നാടിന്‍റെ മതനിരപേക്ഷതയെ തകര്‍ക്കാന ശ്രമിക്കുന്നവരാണ്. അതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നാണ് നേരത്തെ പറഞ്ഞതെന്നും മെക് സെവനെതിരെ ആരോപണമില്ലെന്നും പി മോഹനൻ പറഞ്ഞു.

പി മോഹനൻ നേരത്തെ ഉയർത്തിയ വാദത്തിനെതിരെ മുന്നണിക്കുള്ളിലും എതിർപ്പുയർന്നിരുന്നു. ഇടത് എംഎൽഎ അഹമ്മദ് ദേവർകോവിൽ മെക് സെവൻ വ്യായാമ കൂട്ടായ്മയ്ക്ക് ദുരുദ്ദേശം ഉള്ളതായി കരുതുന്നില്ല എന്ന് വ്യക്തമാക്കി. വ്യായാമ കൂട്ടായ്മയ്ക്ക് സാമുദായിക നിറവും ഒപ്പം തീവ്രവാദ ലേബലും ചാർത്തിയ പി മോഹനന്‍റെ നിലപാടിനെ ബിജെപിയും പിന്തുണച്ചിരുന്നു. ഇതിലെ അപകടം മനസിലാക്കിയാണ് ഇപ്പോൾ പി മോഹനന്‍റെ തിരുത്ത്. മന്ത്രി മുഹമ്മദ് റിയാസ് അടക്കം നേരത്തെ മെക് സെവന് പിന്തുണ നൽകിയ നേതാക്കൾ മോഹനന്‍റെ  നിലപാട് ഏറ്റുപിടിക്കാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

­

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.