കോട്ടയത്ത് നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍
കോട്ടയം: നഗരമധ്യത്തില്‍ ധന്യ-രമ്യ തിയേറ്ററിന് മുന്നില്‍ വാഹനാപകടം. ഗുഡ്സ് ഓട്ടോയില്‍ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ധന്യ- രമ്യ തിയേറ്ററിന് മുന്പില് വച്ച് ഗുഡസ് ഓട്ടോയുടെ പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം കൈനടി റൂട്ടിലോടുന്ന പൊന്നു എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. പൊന്നു ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി അയച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ക്ക് ചെറിയതരത്തില്‍ കേടുപാടുകളുണ്ട്. ഗതാഗതം പൊലീസ് സംഭവ സ്ഥലത്തെത്തി ക്രമീകരിച്ചു.