പത്തനംതിട്ട : കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന ജാഥയുടെ പത്തനംതിട്ടയിലെ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സാബു കണ്ണങ്കര അദ്ധ്യക്ഷത വഹിച്ചു.
സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് എ.ഐ.ടി.യു.സി സംസ്ഥാനജനറൽ സെക്രട്ടറിയും ജാഥാ ക്യാപ്ടനുമായ കെ.പി. രാജേന്ദ്രനും, ജാഥാ അംഗങ്ങളായ അഡ്വ: വി. ബി. ബിനു, അഡ്വ: ജീ .ലാലു, അഡ്വ : ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.എസ് ഇന്ദുശേഖരൻ നായർ, സത്യനേശൻ, ശോഭ, അഡ്വ: സജിലാൽ , ബെൻസി തോമസ്, ഡി. സജി, കെ.ജി. രതീഷ്, ഹരിദാസ്, രാജി പി. രാജപ്പൻ, സി.പി. മുരളി, സുമേഷ് ബാബു, ഗീതാ സദാശിവൻ, എം കെ സജി,സനില സുനിൽ, തോമസ് യേശുദാസ്, സുരേഷ് ബാബു, ബിജു ആലും കുറ്റി, ശുഭാകുമാർ, ചിറ്റാർ മോഹനൻ,പി സജികുമാർ,രാജേഷ് ആനപ്പാറ,നജീബ് ഇളയനില എന്നിവർ സംസാരിച്ചു.