പനച്ചിക്കാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ വ്യാപക പ്രതിഷേധം

പനച്ചിക്കാട് : തൊഴിലുറപ്പ് തൊഴിലാളികളെ പണി സ്ഥലത്ത് നിന്നും അപമാനിച്ച് ഇറക്കി വിട്ട പനച്ചിക്കാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റോയ് മാത്യുവിനെതിരെ എൻ.ആർ. ജി പനച്ചിക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. തൊഴിലുറപ്പ് പദ്ധതി ആട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി തൊഴിലുറപ്പ് ഇടങ്ങളിൽ കഴിഞ്ഞ ദിവസം തൊഴിലാളികൾ പ്രതിഷേധം നടത്തിയിരുന്നു.. അതിൽ പങ്കെടുത്തു എന്നാരോപിച്ചാണ് കോൺഗ്രസ്‌ നേതാവ് കൂടി ആയ റോയ് മാത്യു തൊഴിലാളികളെ തന്റെ പറമ്പിൽ നിന്നും ഇറക്കി വിട്ടത്.

Advertisements

പഞ്ചായത്തിലെ കോൺഗ്രസ്‌ ബിജെപി അവിശുദ്ധ കൂട്ട്ക്കെട്ട് ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്.
എൻ.ആർ. ജി പനച്ചിക്കാട് മേഖല കമ്മറ്റി പഞ്ചായത്ത് അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടുകയും തൊഴിലാളികൾക്ക് മറ്റൊരു പണി സ്ഥലം ഏർപ്പാടാക്കുകയും ചെയ്തു..
ഇതിൽ പ്രതിഷേധിച്ച് നൂറോളം തൊഴിലാളികളാണ് പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തിയത്.. ഗേറ്റിനു മുൻപിൽ ഇവരെ പൊലീസ് തടഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പ്രതിഷേധ ധർണ എൻ.ആർ. ജി സംസ്ഥാന കമ്മറ്റി അംഗം ഷീജ അനിൽകുമാർ ഉത്ഘാടനം ചെയ്തു. എൻ.ആർ. ജി പനച്ചിക്കാട് മേഖല കമ്മറ്റി പ്രസിഡന്റ്‌ ദിലീഷ് പി ഡി ആദ്യക്ഷത വഹിച്ച ധർണ്ണയിൽ മേഖല സെക്രട്ടറി രജനി അനിൽ സ്വാഗതം പറഞ്ഞു. എൻ.ആർ. ജി പുതുപ്പള്ളി ഏരിയ സെക്രട്ടറി എ ജെ ജോൺ, സഖാക്കൾ പി കെ മോഹനൻ,കെ ജെ അനിൽകുമാർ,ഇ ആർ സുനിൽകുമാർ, എം ബാബു എന്നീവർ അഭിവാദ്യം ചെയ്തു സംസാരിച്ചു

Hot Topics

Related Articles