കോട്ടയം: ഡിസംബർ 13ന് മലപ്പുറത്ത് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് 2024ൽ പവർലിഫ്റ്റിങിൽ കോട്ടയം ജില്ലയ്ക്കായി സോളമൻ തോമസും, ഭാര്യ ക്രിസ്റ്റി സോളമനും സ്വർണ്ണ മെഡലുകൾ നേടി. കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ് സ്പോർട്സ് ക്ളബിന്റെ ഉടമസ്ഥരും അവിടെ പരിശീലകരുമായ സോളമൻ 105 കിലോ വിഭാഗത്തിലും, ഭാര്യ ക്രിസ്റ്റി 63 കിലോ വിഭാഗത്തിലും മത്സരിച്ച് ആണ് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയത്. ഇതിന്റെ ദേശീയ മത്സരം ഹിമാചൽ പ്രദേശിൽ ആണ് നടക്കുന്നത്. രണ്ട് മാസം മുൻപ് കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ ആലപ്പുഴയിൽ നടത്തിയ കേരള സ്റ്റേറ്റ് ബെഞ്ച്പ്രസ് മത്സരത്തിലും ഇരുവരും സ്വർണ്ണ മെഡൽ നേടിയിരുന്നു.
ഗുസ്തി, ബോഡി ബിൽഡിംഗ് എന്നിവയിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ജേതാവ് ആയിട്ടുള്ള സോളമൻ തോമസ് പഞ്ചഗുസ്തി, പവർലിഫ്റ്റിങ് ദേശീയ ജേതാവുമാണ്. കഴിഞ്ഞ മൂന്ന് വർഷമായി കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിമ്മിൽ നിന്നും പരിശീലനം ലഭിച്ച നിരവധി വ്യക്തികൾക്ക് പഞ്ചഗുസ്തിയിലും പവർലിഫ്റ്റിങിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരങ്ങളിൽ വിജയം നേടാൻ സാധിച്ചിട്ടുണ്ട്.മക്കൾ : സൂസൻ (അലയൻസ് – ടെക്നോപാർക്ക്, തിരുവനന്തപുരം). ഗബ്രിയേൽ (മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി – അയർലൻഡ്).