കോട്ടയം: ജോയിന്റ് ആര്‍ടിഒ തസ്തികയിലേയ്ക്കുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ബൈ ട്രാന്‍സ്ഫര്‍ പ്രൊമോഷൻ സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് എന്‍ജിഒ യൂണിയൻ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രകടനം നടത്തി.
Advertisements
കോട്ടയം സിവിൽ സ്റ്റേഷനില്‍ നടത്തിയ പ്രകടനം ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മനേഷ് ജോൺ സംസാരിച്ചു. പാലായില്‍ നടത്തിയ പ്രകടനത്തില്‍ ഏരിയ പ്രസിഡന്റ് പി എം സുനിൽ കുമാർ, അജിത്ത് കുമാർ എം എസ്, ആന്‍സ് മരിയ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.