കേരള വന നിയമ ഭേദഗതി കരട് വിജ്ഞാപനം പിൻവലിക്കണം : പി.ജെ.ജോസഫ്

കോട്ടയം : അപകടകരമായ ജനവിരുദ്ധ നിർദ്ദേശങ്ങൾ നിറഞ്ഞിരിക്കുന്ന കേരള വന നിയമ ഭേദഗതി കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.പോലീസിൻ്റെ അധികാരം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന വിധത്തിലാണ് ഭേദഗതി നിർദ്ദേശം. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.ആരെ വേണമെങ്കിലും കസ്റ്റടിയിലെടുക്കാനും തടങ്കലിൽ വെയ്ക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതിലൂടെ സാധിക്കും.ഇത് ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്നതാണ്. അതോടൊപ്പം കുറ്റാരോപിതർ തന്നെ കേസ് തെളിയിക്കണമെന്നും പറയുന്നത് വനം വകുപ്പിനെ സമാന്തര സർക്കാരായി പ്രവർത്തിക്കാൻ ഇടയാക്കുന്നതുമാണന്ന് അദ്ദേഹം പറഞ്ഞു.കർഷകൻ്റെ ഭൂമിയെ ബഫർ സോൺ ആയി വേർതിരിക്കുകയും അതിനു ശേഷം വനഭൂമിയാക്കി മാറ്റാനുമുള്ള ഗൂഡ തന്ത്രമാണ് ഇതിൻ്റെ പിന്നിലുള്ളത്. വനാതിർത്തി വർദ്ധിച്ചാൽ അത് കാർഷിക മേഖലയെ ബാധിക്കും.

Advertisements

ഇപ്പോൾ തന്നെ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് കർഷകർ കൃഷി ചെയ്ത് വരുന്നത്. കൃഷി ചെയ്ത് വരുന്ന കർഷകരെ അവരുടെ കൃഷി ഭൂമിയിൽ നിന്ന് ഇറക്കി വിടുക എന്നതാണ് ഈ നിയമം മൂലം സംജാതമാകുന്നതെന്ന് പി.ജെ ജോസഫ് പറഞ്ഞു.മലയോര മേഖലയിലെ എഴുപത് ശതമാനം ആളുകളും വനം വകുപ്പുമായി ബന്ധപ്പെട്ട് ആണ് ജീവിച്ച് വരുന്നത്. ഈ നിയമ പ്രകാരംവനാതിർത്തിയിൽ താമസിക്കുന്നവർ വനത്തിൽ നിന്ന് വിറക് ശേഖരിച്ചാലും പുഴകളിൽ നിന്ന് മീൻ പിടിച്ചാലും വനത്തിലൂടെ സഞ്ചരിച്ചാലും അതെല്ലാം വലിയ കുറ്റകൃത്വത്തിൻ്റെ ഭാഗമാകുകയും വലിയ പിഴ അടക്കേണ്ടതായും വരുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. വനാതിർത്തി പങ്കിടുന്ന ജില്ലകളിൽ താമസിക്കുന്ന ഭൂരിപക്ഷം ആളുകളെയും ഈ ഭേദഗതി ദോഷകരമായി ബാധിക്കും. സർക്കാർ കൊണ്ടുവരുന്ന ഓരോ നിയമങ്ങളും ഈ മേഖലകളിലെ കർഷരെ ദ്രോഹിക്കുന്ന വിധത്തിലാണ്.വന്യമൃഗങ്ങൾ നാട്ടലിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുകയും കർഷരെ കൊല്ലുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തെ നേരിടാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇന്ന് കോതമംഗലത്ത് ഉണ്ടായ മരണമെന്ന് പി.ജെ.ജോസഫ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.