കോട്ടയം : സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഡിസംബര്‍ 17 മുതല്‍ 29 വരെ പുതുപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന നാടന്‍ പന്തുകളി മത്സരം ദ്രോണാചാര്യ കെ.പി. തോമസ് മാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ. കെ.എം. രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം സ. രമാമോഹന്‍, ഏരിയാ സെക്രട്ടറി സ. സുഭാഷ് പി. വര്‍ഗ്ഗിസ്, സജേഷ് തങ്കപ്പൻ, സതീഷ് വർക്കി ,ഫെഡറേഷൻ പ്രസിഡന്റ് സന്ദീപ്, സെക്രട്ടറി ബബിലു , തുടങ്ങിയവര്‍ പങ്കെടുത്തു. കൊല്ലാട് ബോയ്‌സും ചമ്പക്കര സെവന്‍സും തമ്മിലുള്ള ആദ്യമത്സരത്തോടെ സെന്റ് ജോര്‍ജ്ജ് എച്ച് എസ് മൈതാനില്‍ നാടന്‍ പന്തുകളി മത്സരത്തിന് ആരംഭം കുറിച്ചു , മത്സരത്തിൽ കൊല്ലാട് ബോയ്സ് വിജയിച്ചു.നാളെ നടക്കുന്ന മത്സരത്തിൽ മീനടം ടീം തിരുവഞ്ചൂർ ഹിൽസിനെ നേരിടും