ഭോപ്പാല്‍ : ഭോപ്പാലിന് സമീപത്തുള്ള ഒരു കാട്ടില്‍ നിന്നും കണ്ടെത്തിയ ഇന്നോവ കാർ പോലീസിനെയും പരിസരവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്.കാടിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഈ കാറിനുള്ളില്‍ നിന്നും ലഭിച്ചത് വലിയൊരു നിധി ശേഖരം തന്നെയാണ്. 52 കിലോ സ്വർണവും 10 കോടി രൂപയും ആണ് ഈ ഉപേക്ഷിക്കപ്പെട്ട കാറില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ സംഭവത്തിലെ രസകരമായ ട്വിസ്റ്റ് എന്താണെന്നാല്‍ ആദായനികുതി വകുപ്പിനെ വെട്ടിച്ച് ഒളിപ്പിക്കാൻ കൊണ്ടുപോയ പണവും സ്വർണവും ആണ് ഈ കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ഭോപ്പാലിലും ഇൻഡോറിലും ഉടനീളമുള്ള നിരവധി നിർമ്മാണ കമ്ബനികളില്‍ നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൻ്റെ പശ്ചാത്തലത്തില്‍ പണവും സ്വർണവും കാറിനുള്ളില്‍ ആക്കി കൊണ്ടുപോയി വനത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലർച്ചെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും നൂറോളം പോലീസുകാർ അടങ്ങുന്ന സംഘവും ചേർന്ന് നടത്തിയ തിരച്ചിലില്‍ മെൻഡോറി ഗ്രാമത്തിന് സമീപത്തെ വനത്തില്‍ നിന്നും ഇന്നോവ കാർ കണ്ടെടുക്കുകയായിരുന്നു. വാഹനത്തിന്റെ ലോക്ക് തകർത്ത് ഉള്ളില്‍ പരിശോധിച്ചപ്പോള്‍ 52 കിലോ സ്വർണവും 9.86 കോടി രൂപയും ആണ് കണ്ടെടുക്കാൻ കഴിഞ്ഞത്.