മറവൻതുരുത്ത്: കുലശേഖരമംഗലം കൊച്ചങ്ങാടി- മേക്കര റോഡിലെ മംഗലത്തുപാലം തകർന്നു. അരനൂറ്റാണ്ടു പഴക്കമുള്ള പാലം അപകട നിലയിലായിട്ട് നാളുകളായെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികൾ കൊച്ചങ്ങാടി-മേക്കര റോഡിലേക്ക് എത്തുന്നത് ഈ പാലത്തിലൂടെയായിരുന്നു. പാലത്തിലൂടെയുള്ള സഞ്ചാരം അപകടകരമായതോടെ പ്രദേശവാസികൾ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ടി വരികയാണ്. അടിയന്തിരമായി പാലം പുനർനിർമിക്കുന്നതിന് അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Advertisements