43 വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം ആദ്യം; പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ് നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് മോദി കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയത്. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദി കുവൈത്തിലെത്തിയത്. 

Advertisements

അമീരി ടെർമിനലിൽ കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽസബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‍യ എന്നിവർ ചേർന്ന് മോദിയെ സ്വീകരിച്ചു. ഉച്ചക്ക്ശേഷം 2.50ന് ഫഹദ് അല്‍ അഹമദിലെ ഗള്‍ഫ്‌ സ്പൈക്ക് ലേബര്‍ ക്യാമ്പ് മോദി സന്ദര്‍ശിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യന്‍ തൊഴിലാളികളെ കാണുന്ന അദ്ദേഹം വൈകുന്നേരം 3.50ന് ശൈഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന കമ്യൂണിറ്റി ഇവന്‍റില്‍ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.  6.30ന് ജാബിർ സ്റ്റേഡിയത്തിൽ ഗൾഫ് കപ്പ് ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്രമോദി പ​ങ്കെടുക്കും.

നാളെ ബയാൻപാലസിൽ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നൽകും. കുവൈത്ത് അമീർ ശൈഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽസബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽസബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽസബാഹ് എന്നിവരുമായി നരേന്ദ്ര മോദി കൂടികാഴ്ച നടത്തും. 

ഇന്ത്യ-കുവെത്ത് സഹകരണ കരാറിൽ ഒപ്പുവെക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് മോദി തിരികെ ഇന്ത്യയിലേക്ക് മടങ്ങും. 1981ന് ശേഷം കുവൈത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 43 വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷ​​മാ​​ണ് ഒ​​രു ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി കു​​വൈ​​ത്ത് സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​ത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.