ശബരിമല: വെള്ളിയാഴ്ച 96,853 പേരെത്തി : തുടർച്ചയായ രണ്ടാം ദിവസവും സ്‌പോട്ട് ബുക്കിങ് 22000 കടന്നു

ശബരിമല: മണ്ഡലമഹോത്സവത്തിന് സമാപനം കുറിച്ചു നട അടയ്ക്കാൻ ആറുനാൾ ശേഷിക്കേ ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വീണ്ടും വർധന. വെള്ളിയാഴ്ച(ഡിസംബർ 20) 96,853 പേരാണ് ശബരിമലയിലെത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ മാത്രം 22,203 പേരെത്തി. വെർച്വൽ ക്യൂ വഴി 70000 ബുക്കിങ്ങാണ് അനുവദിച്ചത്. പുൽമേട് വഴി 3852 പേരും എത്തി. വ്യാഴാഴ്ച ഡിസംബർ 19 96,007 ഭക്തരാണ് ശബരിമല ദർശനത്തിനെത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്‌പോട്ട് ബുക്കിങ് 22000 കടക്കുന്നത്.

Advertisements

22,121 പേരാണ് വ്യാഴാഴ്ച സ്പോട്ട് ബുക്കിങ്ങിലൂടെ എത്തിയത്. ഇന്ന് ഡിസംബർ 21 രാവിലെ എട്ടുമണിവരെയുള്ള കണക്ക് അനുസരിച്ച് 31507 പേരാണ് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് കണക്കുപ്രകാരം എത്തിയിട്ടുള്ളത്. സ്‌പോട്ട് ബുക്കിങ് 7718 ആണ്. ഭക്തജനത്തിരക്കേറുമ്പോഴും അധിക നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്താതെ സുഗമദർശനം സാധ്യമാക്കാൻ കഴിയുന്നുണ്ട്. മണ്ഡലപൂജയ്ക്കു ശേഷം ഡിസംബർ 26ന് വൈകിട്ടാണ് നട അടയ്ക്കുന്നത്. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.