കോട്ടയം: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെട്ട വിഭിന്ന ശേഷിക്കാരുടെയും വയോജനങ്ങളുടെയും ഹിയറിങ്ങ് എയ്ഡ് ഉൾപ്പെടെ ഉള്ള ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് പൂഞ്ഞാർ ടൌൺ അങ്കണ വാടിയിൽ വെച്ച് നടന്നു..ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ റോജി തോമസ് അധ്യക്ഷത വഹിച്ചു..പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി യു വർക്കി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ലാക്കൽ, ആനിയമ്മ സണ്ണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ് കൃതജ്ഞത അർപ്പിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ മെർലിൻ ബേബി സ്വാഗതം ആശംസിച്ചു. പാല ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോക്ടർ അരുൺ രവിയും ഡോക്ടർ സോണിയ ലോറൻസും ക്യാമ്പിന് നേതൃത്വം നൽകി.