‘ബറോസ്’ അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ കാണിക്കുമെന്നും മോഹൻലാല്‍ കുട്ടികളോട് പറഞ്ഞു.
സംവിധായകനാകുന്ന കാര്യം അറിയിച്ചപ്പോള്‍ അമ്മയുടെ പ്രതികരണം എന്തായിരുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ബറോസുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമാനദാന ചടങ്ങിലാണ് ഹൃദയം തൊടുന്ന ചോദ്യം എത്തിയത്. സിനിമയില്‍ എത്തിയിട്ട് 47 വർഷമായി. തന്റെ ആദ്യ സംവിധാന സംരംഭം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബറോസിന്റെ വിശേഷങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചാണ് മോഹൻലാല്‍ വേദി വിട്ടത്. ചിത്രം ഡിസംബർ 25ന് തിയറ്ററുകളില്‍ എത്തും. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമയൊരുക്കിയത്. മോഹൻലാലിനൊപ്പം ഗുരു സോമസുന്ദരം, മോഹൻ ശർമ്മ, തുഹിൻ മേനോൻ എന്നിവരും വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും അണിനിരക്കുന്നു. 2019 ഏപ്രിലില്ലാണ് ചിത്രം പ്രഖ്യാപിച്ചത്.