കോട്ടയം: പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 3.24 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചാപ്പമറ്റം – പടിഞ്ഞാറ്റുകര -മീനടം റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നാളെ ഡിസംബർ 23 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ അറിയിച്ചു.ആധുനിക സാങ്കേതിക വിദ്യയായ ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്ഡിആർ) പൂർത്തീകരിച്ച റോഡിൻ്റെ ടാറിങ്ങ് പ്രവൃത്തികൾ ആണ് ഇന്ന് ആരംഭിക്കുന്നത്.
ടാറിങ്ങിന് ശേഷം എഞ്ചിനീയറിംഗ് വിഭാഗം മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ റോഡിൻ്റെ സൈഡ് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തും. ട്രാഫിക്ക് ബോർഡുകളും സ്ഥാപിക്കും.മീനടം-പാമ്പാടി എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന3.744 കിലോമീറ്റർ നീളമുള്ള ചാപ്പമറ്റം 9ാം മൈൽ പടിഞ്ഞാറ്റുകര മീനടം റോഡാണ് ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. ഫ്രാൻസിസ് ജോർജ് എം.പി,ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് മുടങ്ങി കിടന്ന പ്രവൃത്തികൾ പുനരാരംഭി ക്കുന്നത്. കേന്ദ്ര സർക്കാർ 60% തുകയും സംസ്ഥാന സർക്കാർ 40% തുകയും മുടക്കുന്ന വിധത്തിലാണ് പി.എം.ജി.എസ്.വൈ പദ്ധതി നടപ്പാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർമ്മാണം പൂർത്തിയാക്കിയ റോഡിൻ്റെ 5 വർഷത്തെ പരിപാലനവും നിർമ്മാണ കരാറുകാരൻ്റെ ചുമതലയിൽ തന്നെ നടത്തുമെന്ന് എം.പി.യും എം.എൽ.എയും പറഞ്ഞു. എഫ്.ഡി.ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുന്ന റോഡ് നിർമ്മാണം പ്രത്യേക എഞ്ചിനീയറിംഗ് വിഭാഗം പരിശോധിച്ച് ഗുണ നിലവാരം ഉറപ്പ് വരുത്തുമെന്നും ഫ്രാൻസിസ് ജോർജ് എം.പി.യും,ചാണ്ടി ഉമ്മൻ എം.എൽ.എ യും പറഞ്ഞു.