ഈരാറ്റുപേട്ട: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ശഹീദ് കെ.എസ്. ഷാൻ അനുസ്മരണവും ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്ത സംഗമും നടത്തി.ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന പ്രവർത്തകസമിതി അംഗം വി.കെ. ഷൗക്കത്ത് ഉത്ഘാടനം ചെയ്തു.2021 ഡിസംബര്‍ 18 ന് രാത്രിയാണ് ആര്‍എസ്എസ് അക്രമിസംഘം ഷാന്‍ സഞ്ചരിച്ച ഇരു ചക്രവാഹനത്തില്‍ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ വധക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാരും പോലീസും തുടരുന്നത്. ഷാന്‍ കൊല്ലപ്പെട്ടിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും കേസ് നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. കേസ് നടത്തിപ്പില്‍ അനീതിയും വിവേചനവുമാണ് തുടരുന്നത് എന്ന് വി.കെ. ഷൗക്കത്ത് പറഞ്ഞു മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.എസ്. ഹിലാൽ, വൈസ്പ്രസിഡൻ്റ് സുബൈർ വെള്ളാപള്ളിൽ, കെ.കെ. ഇബ്രാഹിം കുട്ടി, യാസിർ കാരയ്ക്കാട്, എസ്എം.ഷാഹിദ്, കെ. യു.സുൽത്താൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി.പി.അജ് മൽ,സി.എച്ച് ഹസിബ്, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, നസീറസുബൈർ, ഫാത്തിമ ഷാഹുൽ, നൗഫിയ ഇസ്മായിൽ, ഫാത്തിമമാഹിൻ’ എന്നിവർ സംസാരിച്ചു.