പാലാ : ശനിയാഴ്ചയുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മോനിപ്പള്ളിയിൽ ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരങ്ങാട്ട് പള്ളി സ്വദേശി ബിനോയിക്ക് ( 45) പരുക്കേറ്റു. കട്ടപ്പനയിൽ ജീപ്പ് പുറകോട്ട് എടുത്തപ്പോൾ ബൈക്കിൽ തട്ടി കട്ടപ്പന സ്വദേശി കെ.സി.ബിനുവിന് (44) പരുക്കേറ്റു. പയപ്പാറിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചു തെറിച്ചു വീണപ്പോൾ ലോറി കാറിൽ കൂടി കയറി കടനാട് സ്വദേശി സുരേഷിന് ( 40 ) പരുക്കേറ്റു.
Advertisements