ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചെങ്കിലും കൊല്ലം – എറണാകുളം മെമു ട്രെയിൻ നിർത്താതെ പോയതിനാൽ യാത്രക്കാർ വലഞ്ഞു. ചെറിയനാട് സ്റ്റേഷനിൽ ഇന്നു മുതലാണ് സ്റ്റോപ്പ് അനുവദിച്ചത്. രാവിലെ 7.15 ഓടു കൂടി കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും, യാത്രക്കാരും മെമുവിനെ സ്വീകരിക്കാനായി എത്തിയിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെ പോവുകയായിരുന്നു.
ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. നിരന്തരം ആവശ്യമുന്നയിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റോപ്പ് അനുവദിച്ചത്. ഇന്ന് എംപിയും രാഷ്ട്രീയ നേതാക്കളും യാത്രക്കാരുമുൾപ്പെടെ മെമുവിനെ സ്വീകരിക്കാൻ സ്റ്റേഷനിലെത്തിയെങ്കിലും ട്രെയിൻ നിർത്താതെ പോവുകയായിരുന്നു. ചെറിയനാട് ട്രെയിൻ നിർത്താതെ വന്നതോടെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി റെയിൽവേ അധികൃതർ രംഗത്തെത്തി. ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ പോകാൻ കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 11.50 ന് തിരികെ വരുമ്പോൾ മുതൽ ട്രെയിൻ ചെറിയനാട് നിർത്തുമെന്നും അവർ അറിയിച്ചു.