ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി: ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും നടത്തി

കോട്ടയം : ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും 2024 ഡിസംബർ 23 തിങ്കളാഴ്ച 11 മണിക്ക് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യോഗം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനകർമം നിർവഹിക്കുകയും ദയ – ചെയർമാൻ ജയകൃഷ്ണൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച്, വികാരിയും ദയ – രക്ഷധികാരിയുമായ റവ. ഫാ അഗസ്റ്റ്യൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.

Advertisements

സംസ്ഥാന ഡിസബിലിറ്റി കമ്മിഷണറും , എം ജി യൂണിവേഴ്സിറ്റി ഐ യു സി ഡി എസ് ഡയറക്ടർ & പ്രൊഫസറും ദയ ട്രഷററുമായ ഡോ. പി. ടി. ബാബുരാജ്മുഖ്യ പ്രഭാഷണം നടത്തി. കടനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി തമ്പി മുഖ്യ അതിഥിയായിരുന്നു. കയ്യൂർ ക്രിസ്തുരാജ് ചർച്ച് വികാരി റവ.ഫാ. ജീവൻ കദളികാട്ടിൽ ക്രിസ്മസ് സന്ദേശം പറഞ്ഞു. കടനാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ബിന്ദു ജേക്കബ്, ജയ്സി സണ്ണി, ബിന്ദു ബിനു, ഗ്രേസി, മേലുകാവ് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അലക്സ്‌ ടി ജോസഫ്, സണ്ണി മാത്യു വടക്കേമുളഞ്ഞിനാൽ, ജനമൈത്രി പോലീസ് മേലുകാവ് എസ് ഐ ഗോപൻ, ദയ – സെക്രട്ടറി തോമസ് ടി എഫ്രേം, എം ജി യൂണിവേഴ്സിറ്റി എംപ്ളോയിസ് യൂണിയൻ ക്യാഷ്യർ അരവിന്ദ്, കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ബിജോയ്‌ ജോസഫ്, ദയ ജോയിന്റ് സെക്രട്ടറിയും റിട്ടയേർഡ് ആർ ടി ഒ ( എൻഫോഴ്സ്മെൻ റ ) പി ഡി സുനിൽ ബാബു, ദയ – എക്സിക്യൂട്ടീവ് മെമ്പർ സിന്ദു പ നാരായണൻ, ജനറൽ കൌൺസിൽ മെമ്പർമാരായ ലിൻസ് ജോസഫ്, ജോസഫ് പീറ്റർ, കടനാട് പി എച്ച് സി പാലിയേറ്റീവ് വിഭാഗം നഴ്‌സ്‌ രാജി മോൾ എം. എസ്, സിസ്റ്റർ. ബീന എന്നിവർ പ്രസംഗിച്ചു. കടനാട് ഗ്രാമ പഞ്ചായത്ത്‌ ആശ വർക്കർമാർ, 150 ൽ പരം ഭിന്നശേഷിക്കാർ എന്നിവർ പങ്കെടുത്തു. ഭക്ഷണകിറ്റ്, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റുകൾ, മുച്ചക്ര സൈക്കിൾ, വീൽ ചെയറുകൾ, ഡയലൈസർ എന്നിവ വിതരണം ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.