എഴുമറ്റൂരിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു; എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് എട്ടു കോടി രൂപ അനുവദിച്ച് നബാര്‍ഡ്; തുക അനുവദിച്ചത് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന്

പത്തനംതിട്ട: റാന്നിയുടെ ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് ആര്‍ഐഡി എഫ് വഴി 8 കോടി രൂപ അനുവദിച്ചതായി അ ഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. നിലവിലുള്ള 4 പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ലേലം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ട് 2,07735 രൂപയും തീരുമാനിച്ചിട്ടുണ്ട്.

Advertisements

എഴുമറ്റൂര്‍ സി എച്ച് എസിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ നേരത്തെ രണ്ടുകോടി രൂപ അനുവദിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചു മാറ്റാനുണ്ടായ സാങ്കേതിക തടസ്സം മൂലം പദ്ധതി നടക്കാതെ പോവുകയായിരുന്നു. അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ആയപ്പോള്‍ നാട്ടുകാര്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് എംഎല്‍എ സ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും ചെയ്തു. പിന്നീട് നിരന്തര ഇടപെടലുകള്‍ ഉണ്ടായതിനേ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു മാറ്റാന്‍ നടപടിയായത്. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടത്തിന്റെ ആവശ്യം എംഎല്‍എ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം 8 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നബാര്‍ഡിന് നല്‍കിയത്. ഇതിനാണ് ഇപ്പോള്‍ ഭരണാനു മതി ലഭിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നു നിലകളായി പണിയുന്ന കെട്ടിടത്തിന്റെ ഓരോ നിലയ്ക്കും 584.81 ച. മീ വിസ്തീര്‍ണ്ണം ഉണ്ടായിരിക്കും. ലോബി, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ഒബ്‌സര്‍വേഷന്‍ മുറി, മൂന്ന് കണ്‍സള്‍ട്ടിംഗ് മുറികള്‍, നേഴ്‌സുമാരുടെ മുറി, ലാബ്, സാമ്പി ള്‍ കളക്ഷന്‍ ഏരിയ, സ്റ്റോര്‍ , ടോയ്ലറ്റുകള്‍, കുട്ടികളെ മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം, റാംപ് ,ലിഫ്റ്റ് കോണ്‍ഫ്രന്‍സ് ഹാള്‍, ഓഫീസ് മുറി എന്നിവ ഉള്‍പ്പെടെ ഉണ്ടാകും. പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി മികച്ച ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ സമീപ പഞ്ചായത്തുകളായ കോട്ടാങ്ങല്‍ , കൊറ്റനാട് മേഖലയിലുള്ളവര്‍ക്കും ഉന്നതനിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാനാകും.

Hot Topics

Related Articles