കോട്ടയം : കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ക്രിസ്തുമസ് ആഘോഷം സൂപ്രണ്ട് ഡോ. എം ശാന്തി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗങ്ങളിലും പുൽക്കൂട് മത്സരവും ഗാനമേളയും നടത്തി. ഫാദ. സജിൻ ക്രിസ്തുമസ് സന്ദേശം നൽകി ശാന്തിയും സമാധാനവും .പരസ്പ്പര സ്നേഹവുമാണ് ക്രസ്മസിന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.ആർ എം ഒ ഡോ. ആശ പി നായർ, ഡോ.വിനോദ് പി, ഡോ. മുരാരി കെ എസ്,ജെസിആന്റണി, അജി ജോർജ്, എച്ച് എം സി അംഗങ്ങളായ പി കെ ആനന്ദക്കുട്ടൻ, പോൾസൺ പീറ്റർ, സാബു ഈരയിൽ, ബോബൻ തോപ്പിൽ,അജിമോൻ കെ എസ്,നൈവി എബ്രഹാം എന്നിവർ പ്രസംഗിച്ചു.
Advertisements