വൈക്കം : ഏനാദി ലിബറോ സ്‌പോർട്ട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ദേശീയ, സംസ്ഥാന ജൂനിയർ, സബ് ജൂനിയർ വോളിബോൾ താരങ്ങളെ ആദരിച്ചു. കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് അസിസ്റ്റൻ്റ് പ്രഫസറും പ്രമുഖ വോളിബോൾ പരിശീലകനുമായ ഒ.എൽ അർജ്ജുൻ ആദരിക്കൽ ചടങ്ങ് നിർവ്വഹിച്ചു. ബ്രഹ്മമംഗലത്ത് നടന്ന അനുമോദന സമ്മേളനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ ഉദ്ഘാടം ചെയ്തു. ലിബറോ അക്കാദമി പ്രസിഡൻ്റ് എസ്.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ലിബറോ സ്ഥാപകൻ ടി.സി ഗോപി, ബ്രഹ്മമംഗലം സ്കൂൾ മാനേജർ ടി.ആർ സുഗതൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രമണി മോഹൻദാസ്, രാഗിണി ഗോപി, സ്കൂൾ പ്രിൻസിപ്പാൾ എൻ.ജയശ്രീ, ബിനു മുളന്തുരുത്തി ,പി.കെ വേണുഗോപാൽ, പി.കെ പ്രിയേഷ് തുടങ്ങിയവർ പ്രസംഗിച്ചു.ഉത്തർപ്രദേശിൽ നടന്നസബ് ജൂനിയർ പെൺകുട്ടികളുടെ ദേശീയ മത്സരത്തിൽ കേരളത്തെ നയിച്ച ആയുഷി റെജി ഉൾപ്പടെ 24 ഓളം പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.വിദ്യാർഥികൾ, രക്ഷിതാക്കൾ, പ്രദേശവാസികൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.