കുമരകം: സി പി ഐ (എം ) എസ് കെ എം സൗത്ത് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കുമരകം ഗവൺമെൻറ് നോർത്ത് എൽ പി സ്കൂൾ പരിസരം ശുദ്ധീകരണം നടത്തി. ശുചീകരണ പരിപാടി കുമരകം ഗ്രാമ
പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സി പി ഐ (എം) ഏരിയാ കമ്മറ്റി അംഗവുമായി വി കെ ജോഷി ഉദ്ഘാടനം ചെയ്തു.
Advertisements
ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗങ്ങളായ എസ് ഡി പ്രേംജി, പി. ഐ ഏബ്രഹാം,
ഗ്രാമ പഞ്ചായത്ത് അംഗം മായാ സുരേഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ പി ജെ സുനിൽ മധു ഡി എന്നിവർ സംസാരിച്ചു. കെ.കെ. മോഹൻദാസ്, സൗമ്യ സജിത്ത്, സാബു, ശ്രീക്കുട്ടൻ, സാഗർ, ഷില സാബു, സിന്ധു അനിൽ, സുധർമ്മ അശോക് തുടങ്ങി 30 -ൽ പരം പ്രവർത്തകർ, ശുചീകരണത്തിന്
നേതൃത്വം കൊടുത്തു.