കാട്ടിൽ നിന്നു വാരിയത് കോടികൾ! വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർക്കെതിരെ വിജിലൻസ് കേസ്; വീട്ടിൽ നിന്നും പിടിച്ചെടുത്തത് അറുപതിലധികം രേഖകൾ

അടിമാലി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ സസ്‌പെൻഷനിൽ കഴിയുന്ന മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർക്കെതിരെ വിജിലൻസ് കേസ്. അഴിമതിക്കേസിൽ ഇദ്ദേഹത്തിന്റെ വീട് പരിശോധിച്ച വിജിലൻസ് സംഘം കണ്ടെത്തിയത് അറുപതിലധികം രേഖകളാണ്. അനധികൃതമായി സമ്പാദിച്ച സ്വത്തിന്റെ രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. അടിമാലി മുൻ ഫോറസ്റ്റ്് റേഞ്ച് ഓഫിസർ ഇടുക്കി കുമളി ജോയി ഹോമിൽ ജോജി ജോണിനെതിരെയാണ് ഇപ്പോൾ വിജിലൻസ് സ്‌പെഷ്യൽ സെൽ കേസെടുത്തിരിക്കുന്നത്.

Advertisements

പത്തു വർഷം കൊണ്ട് ഏഴു കോടിയിലധികം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് ഇദ്ദേഹത്തിനെതിരെ വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. 2010 മുതൽ 2020 വരെയുള്ള കാലയളവിനിടെയാണ് ഇദ്ദേഹം കോടികൾ അനധികൃതമായി സമ്പാദിച്ചിരിക്കുന്നത്. ഇതിനുള്ള തെളിവുകളാണ് ഇദ്ദേഹത്തിന്റെ വീട് പരിശോധിച്ച വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ കുമളിയിലുള്ള ജംഗിൾ പാർക്ക് റിസോർട്ടിലും, കൂടാതെ തറവാട്ട് വീട്ടിലുമാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. വിജിലൻസ് എസ്.പി കെ.കെ മൊയ്തീൻകുട്ടിയുടെ നിർദേശാനുസരണം, ഡെപ്യൂട്ടി സൂപ്ര്ണ്ട് ടി.യു സജീവന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എസ്.എൽ അനിൽകുമാറും സംഘവുമാണ് പരിശോധന നടത്തിയത്. തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും രേഖകൾ പിടിച്ചെടുക്കുകയായിരുന്നു.

Hot Topics

Related Articles