കോട്ടയം: കൊച്ചിയിലെ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറവിലങ്ങാട് വയല സ്വദേശിയായ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തി. വയല പോതമാക്കിൽ ഷിബു – റൂബ ദമ്പതികളുടെ മകൻ റെനോ ഷിബു(12)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കുട്ടി.
കൊച്ചിയിലെ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ അനുജത്തിമാരോടൊപ്പം കൊച്ചിയിൽ വിനോദ യാത്രയ്ക്കായി പോയതായിരുന്നു കുട്ടി. ഇതിനിടെ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ കുട്ടി മുങ്ങി മരിക്കുകയായിരുന്നു എന്നു പൊലീസിനു ബന്ധുക്കൾ മൊഴി നൽകി. സംസ്കാരം പിന്നീട്. സംസ്കാരം പിന്നീട്. സഹോദരങ്ങൾ – സോന മരിയ, ഷോൺ.