തിരുവനന്തപുരം: ക്രിസ്മസ് ആഘോഷവേളയില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് വഴി വിറ്റഴിച്ചത് 152 കോടിയുടെ മദ്യം. ക്രിസ്മസിനും തലേദിവസത്തേയും മദ്യ വില്പനയുടെ കണക്കുകളാണ് ബിവറേജസ് കോർപ്പറേഷൻ പുറത്ത് വിട്ടത്. ഡിസംബർ 24, 25 തീയതികളില്‍ ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞവർഷം രണ്ട് ദിവസങ്ങളില്‍ 122.14 കോടിയുടെ മദ്യവില്പനയാണ് നടന്നത്. കഴിഞ്ഞ് വർഷത്തെ അപേക്ഷിച്ച് ഇത്തവണ 24.50 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
മദ്യത്തിന്റെ വിലയിലുണ്ടായ വർദ്ധനവാണ് വരുമാനത്തിലും പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍. മുൻവർഷത്തേക്കാള്‍ 29.92 കോടിയുടെ മദ്യമാണ് ഇത്തവണ അധികമായി വില്പന നടത്തിയത്. ക്രിസ്മസ് ദിനത്തില്‍ മാത്രം 54.64 കോടിയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ വർഷം ഇത് 51.14 കോടിയായിരുന്നു. ഏകദേശം 6.84 ശതമാനത്തിന്റെ വർദ്ധനവ് ഇത്തവണ ഉണ്ടായിട്ടുണ്ട്. ക്രിസ്മസ് തലേന്നും മദ്യവില്പന തകൃതിയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകള് വഴി 1.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും മദ്യം വിറ്റഴിച്ചു. ആകെ 97.42 കോടിയുടെ മദ്യവില്പന. മുൻവർഷത്തെ അപേക്ഷിച്ച് 37.21 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണയുണ്ടായത്.