തലയോലപറമ്പ് : ചരിത്ര പ്രസിദ്ധമായ വടയാർ ഉണ്ണിമിശിഹ പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശനതിരുനാളിന് 28ന് കൊടിയേറും. വൈകുന്നേരം ആറിന് മൂവാറ്റുപുഴ രൂപത ബിഷപ്പ് മാർ തെയോഡേഷ്യസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. 29ന് രാവിലെ 6.30ന് വിശുദ്ധ കുർബാന വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ. വൈകുന്നേരം 4.30 ന് പൊതു ആരാധന കൊല്ലം രൂപത ബിഷപ്പ് മാർ സ്റ്റാൻലി റോമൻ കാർമ്മികത്വം വഹിക്കും. 30ന് വൈകുന്നേരം അഞ്ചിന് പ്രസുദേന്തി വാഴ്ച, അനുമോദനയോഗം ചിക്കാഗോ രൂപത ബിഷപ്പ് മാർ ജോയി ആലപ്പാട്ട് കാർമ്മികത്വം വഹിക്കും. 31ന് വൈകുന്നേരം നാലിന് തിരി വെഞ്ചരിപ്പ്, രൂപ വെഞ്ചരിപ്പ്. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന ഫാ. സിൻ്റോ ചിരകത്തിൽ. തുടർന്ന് വേസ്പര ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ . തുടർന്ന് വടയാർ ജംഗ്ഷനിലേക്ക് പ്രദക്ഷിണം. തിരുനാൾ ദിനമായ ജനുവരി ഒന്നിന് രാവിലെ 5.30 മുതൽ എട്ടുവരെ തുടർച്ചയായി വിശുദ്ധ കുർബാന,10ന് തിരുനാൾ കുർബാന ഫാ. മെൽവിൻ ചിറ്റിലപ്പിള്ളി കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. വൈകുന്നേരം ആറിന് വിശുദ്ധ കുർബാന ഇടവകയിലെ വൈദീകർ . ഏഴിന് ഗാനമേള. രണ്ടിന് മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ 6.30ന് വിശുദ്ധ കുർബാനതിരുനാൾ പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ, പ്രസുദേന്തി എം.വി. മനോജ് മാളിയേക്കൽ, കൈക്കാരൻമാരായ സേവ്യർ തച്ചിൽ, ജോസഫ് തോട്ടപ്പള്ളി, ഫാമിലി യൂണിറ്റ് വൈസ് ചെയർമാൻ ജോസ് മാത്യു, വിശ്വാസപരിശീലന വിഭാഗം ഹെഡ്മാസ്റ്റർ ഷിജു ജോർജ് ഒറ്റപ്ലാക്കൽ തുടങ്ങിയവർ സംബന്ധിച്ചു