കൗമാരക്കാരുടെ പ്രണയം തടയാനല്ല പോക്‌സോ നിയമം: പൊട്ടിത്തെറിച്ച് കോടതി

പ്രയാഗ് രാജ്: രാജ്യത്തെ പോക്‌സോ കേസ് വിധികളിൽ നിർണ്ണായകമായകുന്ന പ്രഖ്യാപനവുമായി കോടതി.
കൗമാരക്കാർ പ്രണയത്തിലേർപ്പെടുന്നതു കൈകാര്യം ചെയ്യാനല്ല പോക്സോ നിയമമെന്ന് അലഹാബാദ് ഹൈക്കോടതി. കുട്ടികൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നതു തടയാൻ ഉദ്ദേശിച്ചുണ്ടാക്കിയ നിയമം വ്യാപകമായി പ്രണയത്തിനെതിരെ ഉപയോഗിക്കപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി. പതിനാലുകാരിയുമായി ഒളിച്ചോടി വിവാഹം കഴിച്ച യുവാവിനു ജാമ്യം നൽകിക്കൊണ്ടാണ് ജസ്റ്റിസ് രാഹുൽ ചതുർവേദിയുടെ നിരീക്ഷണം.

Advertisements

ബ്രാഹ്മണനായ യുവാവും ദലിത് പെൺകുട്ടിയും തമ്മിൽ രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. ഇതിനിടെ പെൺകുട്ടി അമ്മയാവുകയും ചെയ്തു. യുവാവിനും അന്നു പ്രായപൂർത്തിയായിരുന്നില്ല. ഇയാൾ പിന്നീട് പോക്സോ കേസിൽ അറസ്റ്റിലായതോടെ പെൺകുട്ടി സർക്കാർ അഗതി മന്ദിരത്തിലാണ്. ഇതു കൂടി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോക്സോ നിയമത്തിന്റെ ലക്ഷ്യത്തെ തന്നെ അപ്രസക്തമാക്കും വിധം കുട്ടികളും കൗമാരക്കാരും ഇതിന്റെ ഇരകളാക്കപ്പെടുന്നുവെന്നത് അസ്വസ്ഥയുണ്ടാക്കുന്ന കാര്യമാണെന്ന കോടതി അഭിപ്രായപ്പെട്ടു. കുട്ടികളെ ലൈംഗിക അതിക്രമത്തിൽനിന്നും പീഡനത്തിൽനിന്നും പോർണോഗ്രാഫിയിൽനിന്നും രക്ഷിക്കുകയെന്നതാണ് പോക്സോയുടെ ലക്ഷ്യം. എന്നാൽ പ്രണയത്തിലേർപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കളോ ബന്ധുക്കളോ വീട്ടുകാരോ ഒക്കെ നൽകുന്ന പരാതിയിൽ വ്യാപകമായി കുട്ടികൾ തന്നെ പ്രതികളാക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രണയം തടയുകയെന്നത് പോക്സോയുടെ ലക്ഷ്യമേയല്ല- കോടതി പറഞ്ഞു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടി ലൈംഗിക ബന്ധത്തിനു നൽകുന്ന സമ്മതം നിയമത്തിന്റെ കണ്ണിൽ സമ്മതമേയല്ലെന്നതു ശരിതന്നെ. എന്നാൽ ഈ കേസിൽ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയിട്ടുണ്ടെന്നതു കാണാതിരിക്കാനാവില്ല. മാതാപിതാക്കൾക്കൊപ്പം പോവില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചിട്ടുണ്ട്. അവൾ ഇപ്പോൾ കുഞ്ഞിനൊപ്പം ബാലികാ മന്ദിരത്തിലാണ് കഴിയുന്നത്. ശോചനീയമാണ് അവിടത്തെ അവസ്ഥ. മാതാപിതാക്കൾക്കൊപ്പം കഴിയാനുള്ള കൈക്കുഞ്ഞിന്റെ അവകാശവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.