ആശങ്കയോടെ കർഷകർ; നീണ്ടൂർ കൈപ്പുഴക്കരിയിൽ 130 ഏക്കറിലെ നെൽകൃഷി വെള്ളം കയറി നശിക്കുന്നു

നീണ്ടൂർ: നീണ്ടൂർ പഞ്ചായത്തിലെ കൈപ്പുഴക്കരി പാടശേഖരത്തിലെ 130 തിൽ അധികം ഏക്കർ നിലത്തെ നെൽകൃഷി വെള്ളം കയറി നാശത്തിൻ്റെ വക്കിൽ. ’60 തിൽ അധികം കർഷകർ സ്ഥലം പാട്ടത്തിനെടുത്തും അല്ലാതെയുമായി കൃഷി ഇറക്കിയ നെൽക്കൃഷിയാണ് പാടശേഖരത്തിലെ വെള്ളം വറ്റിക്കാൻ സാധിക്കാത്തതുമൂലം നാശത്തിൻ്റെ വക്കിൽ എത്തിയത്. രണ്ട് മാസം മുമ്പ് ഇവിടെ കൃഷി ഇറക്കിയ നെൽ ചെടി വെള്ളം വറ്റിക്കാൻ സാധിക്കാത്തതിനെ തുടർന്ന് നശിച്ചിരുന്നു. തടർന്ന് കർഷകർ ബാങ്കുകളിൽ നിന്നും ബ്ലേഡ് സംഘങ്ങളിൽ നിന്നും അമിത പലിശക്ക് പണം എടുത്താണ് രണ്ടാമത് ക്യഷി ഇറക്കിയത്. ശരാശരി ഒരു വർഷം ഈ പാടശേഖരത്തിൽ നിന്ന് മാത്രമായി 2600 കിൻ്റൽ നെല്ല് കർഷകർ ഉൽപാദിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ നാശത്തിൻ്റെ വക്കിൽ എത്തി നിൽക്കുന്നത്.

Advertisements

2018 ൽ പ്രധാനമന്ത്രി കിസാൻ പദ്ധതിയിൽ പെടുത്തി പാടശേഖരത്തിന് ചുറ്റു ബണ്ട് നിർമ്മിക്കുവാൻ രണ്ടര ക്കോടി രൂപാ അനുവധിച്ച് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കർഷകർ പാടശേഖരത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന സംരക്ഷണ കവചം പൊളിച്ചുമാറ്റുകയും ചെയ്തു. എന്നാൽ കൃഷി വകുപ്പിലെ ഉന്നതരുടെ പിടി വാശികൾ മൂലം പദ്ധതി നിന്നുപോയതായി കർഷകർ പറയുന്നു. തുടർന്ന് സർക്കാർ കെ എൽ ഡി സി പദ്ധതി പ്രകാരം പാടത്ത് വെള്ളത്തിൻ്റെ അളവ് നിയന്ത്രിക്കുന്നതിനായി 50 എച്ച് പി യുടെ മോട്ടർ അനുവദിച്ചു. എന്നാൽ മോട്ടർ സ്ഥാപിച്ച് 15 ദിവസം പിന്നിട്ടപ്പോഴെക്കും മോട്ടർ പണിമുടക്കി തുടർന്ന് കർഷകർ മുൻകൈ എടുത്ത് മോട്ടർ നന്നാക്കി എങ്കിലും പാടശേഖരത്തിലേക്ക് വഴി ഇല്ലാത്തതിനാലും കനാലിൽ പോളയും പുല്ലും നിറഞ്ഞ് വള്ളം പോലും പോകാൻ പറ്റാതായതിനാൽ മോട്ടർ സ്ഥാപിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് കർഷകർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരാഴ്ച കൂടി വെള്ളത്തിൻ്റെ അവസ്ഥ ഇതേപടി തുടർന്നാൽ 130 ഏക്കറിലേയും നെൽകൃഷി വീണ്ടും നശിക്കുന്ന അവസ്ഥയിൽ ആണ്. ഈ കൃഷി കൂടി നശിച്ചാൽ പല കർഷകർക്കും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും കർഷകർ പറഞ്ഞു. നിരവധി പരാതികൾ നൽകിയിട്ടും നാളിതുവരെ കൃഷി ഭവനിൽ നിന്നു ഒരു ഉദ്യോഗസ്ഥൻ പോലും പാടശേഖരത്ത് എത്തി വേണ്ട നടപടികൾ സ്വീകരിക്കാൻ മുതിരുന്നില്ലെന്നും കർഷകർ കുറ്റപെടുത്തുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.