തിരുവല്ല: പെരിയയിലെ സിപിഎം കൊലക്കത്തിക്ക് ഇരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്,ശരത്ലാല്‍ രക്തസാക്ഷിത്വ ദിനത്തില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്മൃതി ജ്വാല സംസ്ഥാന ജനറല്‍ സെക്രട്ടറി റോബിന്‍ പരുമല ഉദ്ഘാടനം ചെയ്തു.
കൊലപാതകം നടന്ന് 3 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നീതിക്കായി ഇരകളുടെ കുടുംബം നിയമപോരാട്ടം നടത്തുമ്പോള്‍ പ്രതികള്‍ക്കായി സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നും കോടികള്‍ മുടക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെണ്‍പാല, ജനറല്‍ സെക്രട്ടറിമാരായ ജിജോ ചെറിയാന്‍, അഖില്‍ ഓമനക്കുട്ടന്‍,
കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിന്‍ ഇട്ടി,യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.