തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ 4 ആശുപത്രികളുടെ വികസനത്തിനായി 44.42 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജനറല്‍ ആശുപത്രി 22.17 കോടി, എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടം 8 കോടി, കൂടല്‍ കുടുംബാരോഗ്യ കേന്ദ്രം 6.62 കോടി, മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം 7.63 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. പത്തനംതിട്ട ജില്ലയിലെ കോന്നി മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ വിവിധ ആശുപത്രികളുടെ വികസനത്തിന് അടുത്തിടെ കിഫ്ബി 79.31 കോടി രൂപ അനുവദിച്ചിരുന്നു. കോന്നി മെഡിക്കല്‍ കോളേജ് 18.72 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി, അടൂര്‍ ജനറല്‍ ആശുപത്രി 14.64 കോടി എന്നീ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുകയനുവദിച്ചത്. ഇവയെല്ലാം പൂര്‍ത്തിയാകുന്നതോടെ പത്തനംതിട്ട ജില്ലയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഒപി ബ്ലോക്ക് നിര്‍മ്മാണത്തിന്റെ ആദ്യഘട്ടമായാണ് തുകയനുവദിച്ചത്. ആദ്യഘട്ടമായി മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിക്കുക. ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമായി 1.09 കോടി രൂപയും എം.ആര്‍.ഐ. മെഷീന് 8.28 കോടി രൂപയുമാണ് അനുവദിച്ചത്. സ്പെഷ്യാലിറ്റി ഒപികള്‍, ലാബ്, ഫാര്‍മസി എന്നിവയാണ് ഇവിടെ സജ്ജമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടത്തിനാണ് തുകയനുവദിച്ചത്. മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഒപി ബ്ലോക്ക്, ലാബ്, ഫാര്‍മസി, പ്രീചെക്ക് ഏരിയ, വെയിറ്റിംഗ് ഏരിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, പബ്ലിക്ക് ഹെല്‍ത്ത് വിങ്ങ്, കോണ്‍ഫറന്‍സ് ഹാള്‍, ഫിസിയോതെറാപ്പി യൂണിറ്റ് എന്നിവയാണ് സജ്ജമാക്കുന്നത്.
കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിനാണ് തുകയനുവദിച്ചത്. മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 60 ലക്ഷം രൂപയാണ് ലഭ്യമായ തുകയില്‍ നിന്നും അനുവദിച്ചത്. ലാബ്, പാലിയേറ്റീവ് കെയര്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, വിഷന്‍ സെന്റര്‍ എന്നിവയുണ്ടാകും.
മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ രണ്ട് നില കെട്ടിടത്തിനാണ് തുകയനുവദിച്ചത്. 60 ലക്ഷം രൂപ ഉപകരണങ്ങള്‍ക്കായുള്ളതാണ്. ഒപി, ലാബ്, ഫാര്‍മസി, പ്രീ ചെക്ക് ഏരിയ, വെയിറ്റിംഗ് ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, പബ്ലിക്ക് ഹെല്‍ത്ത് വിങ്ങ് എന്നിവയുണ്ടാകും.