കോട്ടയം: വാഴൂർ തീർത്ഥപാദ പുരംകേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുണ്യം ട്രസ്റ്റിന്റെ കീഴിലുള്ള പുണ്യം വാനപ്രസ്ഥ കേന്ദ്രത്തിനായി പുതിയതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടിയുള്ള സ്വാഗതസംഘ രൂപീകരണം പുണ്യം ഹാളിൽ വച്ച് ചേർന്നു. പുണ്യം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആർ അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മള്ളിയൂർ ദിവാകരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വാഴൂർ തീർത്ഥ പാദ ആശ്രമ മഠാധിപതി പ്രജ്ഞാനാനന്ദതീർത്ഥ പാദസ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് പി പി ഗോപി, എസ് എൻ ട്രസ്റ്റ് മെമ്പർ ലാലിറ്റ് എസ് തകടിയേൽ, എൻ ഹരി, പുഷ്കലാദേവി, കെ എസ് വിജയകുമാർ, രവീന്ദ്രൻ പുന്നംപതാലിൽ എന്നിവർ സംസാരിച്ചു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ വിജയത്തിനായി മള്ളിയൂർ ദിവാകരൻ നമ്പൂതിരി , പ്രജ്ഞാനാനന്ദ തീർത്ഥ പാദസ്വാമികൾ എന്നിവർ മുഖ്യ രക്ഷാധികാരികളായും അഡ്വക്കേറ്റ് ജി രാമൻ നായർ ചെയർമാൻ, വി എൻ മനോജ് വർക്കിംഗ് ചെയർമാൻ, കെ എസ് ശിവപ്രസാദ് ജനറൽ കൺവീനർ, കെ എസ് ഹരികുമാർ ജനറൽ സെക്രട്ടറി, ജി രാജേഷ് ട്രഷറർ എന്നിവർ ഉൾപ്പെടെ 151അംഗ സ്വാഗതസംഘം രൂപീകരിച്ചു.