മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളത്തിൽ ഇരുനൂറ് ശതമാനത്തിനടുത്ത് വർദ്ധനവ്; വർദ്ധനവുണ്ടായത് കഴിഞ്ഞ ആറു വർഷം കൊണ്ട്

തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്ന വിഷയത്തിൽ ഗവർണർ എതിർപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ ചിലവും, ശമ്പളവും അടക്കമുള്ള ഇനത്തിലെ വർദ്ധനവിന്റെ കണക്കുകൾ പുറത്തു വന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന് നൽകിവരുന്ന ശമ്പളത്തിൽ ആറ് വർഷം കൊണ്ടുണ്ടായ വർദ്ധനവ് 190.16 ശതമാനമാണെന്നതാണ് ഞെട്ടിക്കുന്ന കണക്കുകൾ. മന്ത്രിമാരുടെയും മറ്റ് ക്യാബിനറ്റ് പദവിയുള്ള ഭരണാധികാരികളുടെയും പേഴ്‌സണൽ സ്റ്റാഫുകൾക്കുള്ള ശമ്ബളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടാക്കുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. 2013-2014, 2019-2020 കാലത്തെ കണക്കുകളാണ് ഇവ.

Advertisements

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ നിയമനരീതിയെ അതിരൂക്ഷമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചിരുന്നു. മന്ത്രിമാർക്ക് ഇരുപതിലധികം പേഴ്സണൽ സ്റ്റാഫുകളുണ്ട്. രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുകയാണ്. പെൻഷനും ശമ്പളവും അടക്കം വൻ സാമ്പത്തിക ബാദ്ധ്യതയാണ് സംസ്ഥാനത്തിനുണ്ടാക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റാണ്. താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ പോലും 11 പേരാണ് പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നത്. സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുകയാണ്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2019- 2020 കാലയളവിൽ 34.79 കോടി രൂപയാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ യാത്രാചെലവ് ഇനത്തിലും ശമ്പള ഇനത്തിലുമായി സർക്കാർ ചെലവാക്കിയത്. 7.13 കോടി രൂപ വിരമിച്ച സ്റ്റാഫുകൾക്ക് പെൻഷൻ ഇനത്തിലും 1.79 കോടി രൂപ ഗ്രാറ്റിയുവിറ്റി ഇനത്തിലും ചെലവഴിച്ചു. 2013-2014 കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ആറ് വർഷത്തിനിടെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ ശമ്ബളത്തിലും യാത്രാചെലവിലും 25.30 ശതമാനം വർദ്ധനവുണ്ടായതായി മനസിലാക്കാം. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനവുണ്ടായിരിക്കുന്നത് 190.61 ശതമാനമാണ്. പെൻഷൻ ചെലവ് 2013-2014 കാലയളവിൽ 3.53 കോടി രൂപയായിരുന്നത് 2019-2020 എത്തിയപ്പോൾ 7.13 കോടി രൂപയായി ഇരട്ടിച്ചു. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞ പെൻഷൻ 3550 രൂപയും പരമാവധി 83400 രൂപയുമാണ്.

Hot Topics

Related Articles