കോട്ടയം : യമഹ ബൈക്കിൽ കറങ്ങി നടന്ന് കോട്ടയം നഗരത്തിൽ മദ്യം ഫോൺ കോളുകൾ വഴി വില്പന നടത്തി വന്നിരുന്ന മണർകാട് സ്വദേശി മോനായി എം ടി എക്സൈസ് പിടിയിലായി . കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് അസി. എക്സൈസ് ഇൻസ്പെക്ടർ ആനന്ദ് രാജിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടി കൂടിയത്. ഇയാൾ സഞ്ചരിച്ച യമഹ ക്രക് സർ ബൈക്കും ഏഴ് ലിറ്റർ മദ്യവും പിടി കൂടി.
പുതു വർഷ പിറവിയോടനുബന്ധിച്ച് ആവശ്യക്കാരന് ഫോൺ മുഖേന മദ്യം നൽകാമെന്ന് ഉറപ്പ് നൽകി മദ്യവുമായി എത്തിയത് എക്സൈസുകാരുടെ അടുത്താണ് എന്ന് തിരിച്ചറിഞ്ഞ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് പിടിയിലാവുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു റെയ്ഡിൽ സി വിൽ എക്സൈസ്ഓഫീസർ എന്ന ജോസഫ് കെ.ജി എക്സൈസ് ഡ്രൈവർ അനസ് മോൻ എന്നിവർ പങ്കെടുത്തു.