അടൂരിൽ കുടുംബാംഗങ്ങളെ പൂട്ടിയിട്ട ശേഷം വീട് അടിച്ചു തകർത്ത് യുവാവ്; മാനസിക ബുദ്ധിമുട്ടുള്ളയാളെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട അടൂർ പള്ളിക്കലില്‍ അച്ഛനെയും അമ്മയെയും അടക്കം മൂന്ന് പേരെ വീട്ടില്‍ പൂട്ടിയിട്ട ശേഷം യുവാവ് വീട് അടിച്ചു തകർത്തു. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. വർഗീസ് ഡാനിയേല്‍ എന്നയാളുടെ മകൻ ജോമിനാണ് ഇന്നലെ രാത്രി അതിക്രമം കാണിച്ചത്. വർഗീസ് ഡാനിയേലിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും സഹോദരിയെയും അകത്ത് പൂട്ടിയിട്ടതിന് ശേഷം പുറത്തിറങ്ങി വീടിന്റെ ജനല്‍ചില്ലുകളും മറ്റും അടിച്ചുപൊട്ടിക്കുകയായിരുന്നു.

Advertisements

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തിയാണ് വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. മാനസിക ബുദ്ധിമുട്ടുള്ളയാണ് മകനെന്ന് പൊലീസ് വ്യക്തമാക്കുന്നു. മദ്യലഹരിയിലായിരുന്നു അതിക്രമം. സംഭവത്തില്‍ വീട്ടുകാർ പരാതി നല്‍കിയിട്ടില്ല.

Hot Topics

Related Articles