കോട്ടയം: കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡെറേഷൻ ( കെ. പി. സി.എം.എസ് എഫ് ) സംസ്ഥാന ജനറൽ കൗൺസിൽ സി.എം.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാനത്തെ എയ്ഡഡ് കോളേജ് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ പുതുക്കുക. അർഹമായ ഡി. എ കുടിശിഖ അനുവദിക്കുക. മെഡിസെപ്പ്, പങ്കാളിത്ത പെൻഷൻ എന്നിവ കാലോചിതമായി പരിഷ്ക്കരിക്കുക. കമ്പ്യൂട്ടർ അസിസ്റ്റൻ്റ് തസ്തിക വാനിഷിംഗ് കാറ്റഗറിയിലേക്ക് മാറ്റിയ നടപടി പിൻവലിക്കുക. തുടങ്ങിയ പ്രശ്നങ്ങൾ ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.സംഘടനയുടെ സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 7,8,9 തീയതികളിൽ മരിയൻ കോളേജ് കുട്ടിക്കാനത്ത് വെച്ച് നടത്താൻ തീരുമാനമായി. സമ്മേളന നടത്തിപ്പിൻ്റെ സ്വഗതസംഘം രൂപികരണവും നടന്നു.
2025 വർഷത്തെ സംഘടനയുടെ കലണ്ടർ സംസ്ഥാനവർക്കിംഗ് പ്രസിഡൻ്റ് ടി.കെ മജീദ് നിയുക്ത ഓഡിറ്റർ സിന്ധു മോൾ റേച്ചൽ ന് നല്കി പ്രകാശനം ചെയ്തു. 2025-2027 കാലയളവിലേക്കുള്ള സംസ്ഥാന ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിന് ശ്രീ. ടി.കെ മജീദ് , കെ.പി നജീബ് എന്നിവർ നേതൃത്വം നല്കി. ശ്രീ. ജോർജ് സെബാസ്റ്റ്യൻ, സന്തോഷ് പി. ജോൺ .എ ജെ തോമസ്, സതീഷ് വി.എ. ജമാൽ മരക്കാർ, ഡോ.ബിജു പി.ആർ. സലീംവേങ്ങാട്ട്, വിഷ്ണുനമ്പൂതിരി, മുഹമ്മദ്റോഷൻ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ഭാരവാഹികൾ : രക്ഷാധികാരി: എം. മുരളി മുൻ എം എൽ എ, സംസ്ഥാന പ്രസിഡൻ്റ് സി.ആർ മഹേഷ് എം എൽ എ, വർക്കിംഗ് പ്രസിഡൻ്റ് ജോർജ് സെബാസ്റ്റ്യൻ. ജനറൽ സെക്രട്ടറി എ. ജെ തോമസ്, ട്രഷറർ:സന്തോഷ് പി ജോൺ. സ്റ്റേറ്റ് ഓർഗനൈസർ സതീഷ് വി കെ , വൈസ് പ്രസിഡൻ്റുമാർ. ജമാൽ എ.എം , ഡോ.ബിജു പി ആർ. ,ബേബി ജോസഫ്, സലീം വെങ്ങാട്ട്, ഓഡിറ്റേഴ്സ്’ : വിഷ്ണുനമ്പൂതിരി , സിന്ധുമോൾ റേച്ചൽ, മീഡിയ കൺവീനർ:ഐജോപി.ഐ.