കോട്ടയം ചിങ്ങവനത്തും പരിസര പ്രദേശത്തും വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം പതിവാകുന്നതായി പരാതി; മോഷ്ടിക്കുന്നത് റോഡരികിൽ നിർത്തിയിട്ട വാഹങ്ങളിൽ നിന്ന്

കോട്ടയം: ചിങ്ങവനത്തും പരിസര പ്രദേശത്തും വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നതായി പരാതി. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നാണ് ബാറ്ററി മോഷ്ടിക്കുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന പിക്കപ്പ് ഓട്ടോറിക്ഷ, ക്രെയിനുകൾ, ഓട്ടോറിക്ഷകൾ മുതലായ വാഹനങ്ങളിൽ നിന്നുമാണ് ബാറ്ററികൾ മോഷ്ടിക്കുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ചിങ്ങവനം, പരുത്തുംപാറ, കുഴിമറ്റം പ്രദേശങ്ങളിൽ റോഡരികിൽ രാത്രി കാലങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നാണ് ബാറ്ററികൾ മോഷണം പോകുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ മുപ്പതോളം വാഹനങ്ങളിൽ നിന്നും സമാന രീതിയിൽ ബാറ്ററി മോഷണം പോയതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വാഹന ഉടമകൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി.

Advertisements

Hot Topics

Related Articles