നഗരസഭ വാര്‍ഡ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോ ഷെയര്‍ ചെയ്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം; അഡ്മിന്‍ റിമൂവ് ചെയ്തിട്ടും സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കുന്നു; അംഗത്തിനെതിരെ പാര്‍ട്ടി നടപടി

കോഴിക്കോട്: തലശ്ശേരി നഗരസഭ വാര്‍ഡിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം മോഹന്‍ദാസ്. തലശ്ശേരി നഗരസഭയിലെ 43-ാം വാര്‍ഡായ മാരിയമ്മ വാര്‍ഡിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കമ്മിറ്റി അംഗം അശ്ലീല വീഡിയോ ഫോര്‍വേഡ് ചെയ്തത്.

Advertisements

വീഡിയോ ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ മോഹന്‍ദാസിനെ ഗ്രൂപ്പ് അഡ്മിന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതോടെ സിപിഎം ലോക്കല്‍ കമ്മറ്റിക്കെതിരെയും ആരോപണങ്ങളുയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ലോക്കല്‍ കമ്മിറ്റി യോഗം പിപി മോഹന്‍ദാസിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Hot Topics

Related Articles