കുടുംബശ്രീ ബ്ലോക്ക് തല മൈക്രോ എന്റർപ്രൈസസ് ഉദ്ഘാടനം ചെയ്തു

ളാലം : സ്ത്രീശക്തികരണ പ്രവർത്തനത്തിന് മാതൃകയായ കുടുംബശ്രീ സാമ്പത്തിക ശാക്തീകരണവും ദാരിദ്ര്യ ലഘൂകരണവും ലക്ഷ്യമിട്ട് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ഉപജീവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും ആയി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മൈക്രോ എന്റർപ്രൈസസ് സെന്റർ പദ്ധതി കോട്ടയം ജില്ലയിലെ ളാലം ബ്ലോക്കിൽ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക സാധ്യതകൾ മനസ്സിലാക്കി സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുകയും, നിലവിലുള്ള സംരംഭങ്ങളെ സുസ്ഥിരമാക്കി ആധുനികലോകത്തെ പുതിയ വിവരസാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വൈവിധ്യമാർന്ന തൊഴിൽ മേഖലകളിലേക്ക് കുടുംബശ്രീ സംരംഭകരെ നയിക്കുവാൻ എം.ആർസി യിലൂടെ ലക്ഷ്യമിടുന്നു.

Advertisements

ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ് പഴയം പ്ലാത്തിന്റെ അധ്യക്ഷതയിൽ ജോസ് കെ മാണി എംപി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. എം ഇ ആർ സി ചെയർപേഴ്സൺ ശ്രീലത ഹരിദാസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ പദ്ധതി വിശദീകരണം ചെയ്തു. കുടുംബശ്രീ സംരംഭ ഉൽപ്പന്നങ്ങളുടെ വിപണനം ലക്ഷ്യമാക്കി കൊണ്ടുള്ള ഹോം ഷോപ്പ് പദ്ധതി, അതോടൊപ്പം കോട്ടയം ജില്ലയിലെ ബ്രാൻഡിങ് ഉൽപ്പന്നങ്ങളുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട എം പി നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ളാലം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു ചെറുവള്ളിൽ, മീനച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പുന്നൂസ് പോൾ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കടനാട് സിഡിഎസ് ചെയർപേഴ്സൺ പുഷ്പാ റെജി കൃതജ്ഞത പറഞ്ഞു. ജില്ലാ മിഷൻ സ്റ്റാഫ് അംഗങ്ങൾ, ചെയർപേഴ്സൺ മാർ, ബ്ലോക്ക്കോ ർഡിനേറ്റർമാർ, അക്കൗണ്ടെന്റുമാർ, എം ഇ സി മാർ, സംരംഭകർ, കൺസോഷ്യം അംഗങ്ങൾ, സിഡിഎസ് മെമ്പർമാർ, ആർപി മാർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.